| Wednesday, 6th November 2019, 11:17 am

അലന്റേയും താഹയുടേയും ജാമ്യാപേക്ഷ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചു. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന എന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

പ്രതിഭാഗം അഭിഭാഷകര്‍ പലതരം വാദം ഉന്നയിച്ചെങ്കിലും കോടതി ഇതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വാദത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവ്.

ഒന്നാം തിയതി വൈകീട്ടാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ നിയമത്തിലെ സെക്ഷന്‍ 20, 38, 39 വകുപ്പുകളായിരുന്നു ചുമത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ പിടിച്ചെടുത്ത തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരില്‍ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. യു.എ.പി.എ വകുപ്പുകള്‍ ചുമത്തിയത് തെളിവുകളാടെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

Latest Stories

We use cookies to give you the best possible experience. Learn more