| Monday, 2nd March 2026, 8:38 am

ഇറാൻ - അമേരിക്ക സംഘർഷം; ഇറാനിലെ എംബസി അടച്ച് യു.എ.ഇ

മുഹമ്മദ് നബീല്‍

അബുദാബി: ഗൾഫ് മേഖലയിലെ ഇറാൻ ആക്രമണത്തിൽ നാലുപേർ മരണപെട്ടതിനുപിന്നാലെ ഇറാനിലെ എംബസി അടച്ച് യു.എ.ഇ.

‘വിമാനത്താവങ്ങൾ, തുറമുഖങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ആക്രമണം നിരപരാധികളെ അപകടത്തിലാകുന്നു,’ യു.എ.ഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

2022 ലായിരുന്നു യു.എ.ഇ ഇറാനിലെ എംമ്പസി പുനരാരംഭിച്ചത്

അമേരിക്കയുടെയും ഇസ്രഈലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ യു.എ.ഇ ലെ അമേരിക്കൻ സൈനിക ക്യാമ്പുകൾ തകർത്തിരുന്നു.

യു.എ.ഇ തലസ്ഥാനമായ അബുദാബിയിലെ ഇസ്രഈൽ എംബസി ഉൾപ്പെടെ നിരവധി വിദേശ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കുന്നതായും കരുതപെടുന്നുണ്ട്.

അബുദാബി പ്രതിരോധ മന്ത്രാലയം പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് മൂന്നുപേർ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പൗരന്മാരാണ് കൊല്ലപ്പെട്ടത്.

ഇറാന്റെ ഗൾഫ് മേഖലയിലെ ആക്രമണം പശ്ചിമേഷ്യയിലാകെ വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

യു.എസ് ഇസ്രഈൽ സംയുക്ത ആക്രമണത്തിൽ ദുബായ്, ദോഹ, മനാമ എന്നിവിടങ്ങളിലും റിയാദിലും ഇറാന്റെ പ്രത്യാക്രമണം നടന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ച മുതൽ ഇതുവരെ 165 ബാലിസ്റ്റിക് മിസൈൽ യു.എ.ഇ തിരിച്ചറിഞ്ഞെന്നും അതിൽ 152 എണ്ണം നശിപ്പിച്ചെന്നും യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

541 ഡ്രോണുകളിൽ 506 ഡ്രോണുകൾ തകർത്തതായും മന്ത്രാലയം അറിയിച്ചു.

ഇറാന്റെ ആക്രമണങ്ങളിൽ ഒരാൾ മരിച്ചതായും 32 പേർക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രലയവും അറിയിച്ചിട്ടുണ്ട്.

Content Highlight: UAE closed their embassy in Iran

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more