വാഷിങ്ടൺ: തന്നെ കൊല്ലാൻ ശ്രമിച്ചാൽ ഇറാനെ തുടച്ചുനീക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച ന്യൂസ് നാഷനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഇറാനിലെ 40 വർഷത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ ആഹ്വാനത്തിനെതിരെ ‘ഞങ്ങളുടെ നേതാവിന് നേരെ ആക്രമണത്തിന്റെ ഒരു കൈ നീട്ടിയാൽ, ഞങ്ങൾ ആ കൈ വെട്ടിക്കളയുക മാത്രമല്ല, അവരുടെ ലോകത്തിന് തീയിടുകയും ചെയ്യും’ ഇറാൻ സായുധ സേനയുടെ വക്താവ് ജനറൽ അബോൾഫാസൽ ഷെകാർച്ചി പറഞ്ഞിരുന്നു.
വാഷിങ്ടൺ തങ്ങളെ ആക്രമിച്ചാൽ അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ അക്രമിക്കുമെന്ന ഇറാന്റെ ഭീഷണിയിൽ യു.എസ് ഖത്തറിൽനിന്നടകം സൈന്യത്തെ പിൻവലിച്ചിരുന്നു.
തന്റെ കൊലപാതകത്തിന് പിന്നിൽ ഇറാനാണെങ്കിൽ, ആ രാജ്യത്തെ ഇല്ലാതാക്കാൻ തന്റെ ഉപദേഷ്ടാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു.
ആഴ്ചകളായി ഇറാനിൽ തുടരുന്ന ആഭ്യന്തര കലാപങ്ങൾ അമേരിക്കൻ നിർമിതമാണെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ വാദം. രാജ്യത്തിന്റെ പെട്രോളിയം ശേഖരം ലക്ഷ്യംവച്ചാണ് അമേരിക്കൻ കടന്നുകയറ്റമെന്നാണ് പൊതുവിലുള്ള നിരീക്ഷണങ്ങൾ.
എന്നാൽ ഞങ്ങൾ ഇറാനിലെ പൊരുതുന്ന ജനതയോടൊപ്പമാണെന്നാണ് അമേരിക്കയുടെ വിശദീകരണ.
Content Highlight: U.S threatening Iran