| Monday, 16th November 2026, 2:58 pm

വിശ്വാസം നഷ്ടമായി; ഇറാനെതിരെ വിന്യസിച്ച യുദ്ധക്കപ്പലുകളുടെ കമാൻഡർമാരെ പുറത്താക്കി യു.എസ് നാവികസേന

ശ്രീലക്ഷ്മി എ.വി.

വാഷിങ്ടൺ: ഇറാനെതിരെ വിന്യസിച്ച യുദ്ധക്കപ്പലുകളുടെ കമാൻഡർമാരെ പുറത്താക്കി യു.എസ് നാവികസേന. ഇറാനെതിരെ സൈനിക നീക്കങ്ങൾക്കായി വിന്യസിച്ച ഡിസ്ട്രോയർ കപ്പലിന്റെ കമാൻഡറെയും ആക്രമണ അന്തർവാഹിനിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെയുമാണ് യു.എസ് പുറത്താക്കിയത്.

സാധാരണ നൽകാറുള്ള ഔദ്യോഗിക അറിയിപ്പുകൾ പോലുമില്ലാതെ നിരവധി ഉദ്യോഗസ്ഥരെ യു.എസ് നാവികസേന പുറത്താക്കിയെന്ന് റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ സൈനിക താവളങ്ങളിലെ സുരക്ഷാ ആശങ്കകളും ഇറാനുമായുള്ള സംഘർഷങ്ങളും രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യു.എസ് നാവിക സേനയുടെ നടപടി.

ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന യു.എസ്.എസ് സൗത്ത് ഡെക്കോട്ട എന്ന അന്തർവാഹിനിയുടെ കമാൻഡർ, സെക്കൻഡ് ഇൻ കമാൻഡ്, മുതിർന്ന നാവിക ഉദ്യോഗസ്ഥർ എന്നിവരാണ് പുറത്താക്കപ്പെട്ടവരിൽ പ്രമുഖർ.

സെപ്തംബർ 27ന് യു.എസ്.എസ് മൈക്കൽ മർഫി എന്ന ഡിസ്ട്രോയർ കപ്പലിന്റെ കമാൻഡറായ കെയ്‌റ്റ്ലിൻ കണ്ണിങ്ഹാമിനെയും നാവികസേന പുറത്തിക്കിയിരുന്നു.

ഉദ്യോഗസ്ഥരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ഇതിന് കാരണമെന്ന് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ കപ്പലും ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് വിന്യസിച്ച കപ്പലായിരുന്നു.

18 വർഷത്തോളം യു.എസ് കോൺഗ്രസിന്റെയും സുപ്രീം കോടതിയുടെയും ചികിത്സ വിഭാഗം മേധാവിയായിരുന്ന അഡ്മിറൽ ബ്രയാൻ മോണാഹാനും പദവിയിൽ നിന്നും ഒഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ഈ നടപടികളെ കുറിച്ച് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയെ അറിയിക്കുന്നതിൽ നാവികസേന പരാജയപ്പെട്ടുവെന്ന് ഡെമോക്രാറ്റിക്‌ പ്രതിനിധികളായ ജോ കോർട്നിയും ആദം സ്മിത്തും കുറ്റപ്പെടുത്തി.

വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചയുണ്ടായെന്നും നാവിക സേനയ്ക്ക് കോൺഗ്രസുമായുള്ള സുതാര്യതയും ആരോഗ്യകരവുമായ ബന്ധത്തെയും ഇത് ചോദ്യം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.

Content Highlight: U.S. Navy removes commanders of warships deployed against Iran

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more