| Wednesday, 19th February 2014, 10:47 am

സുരക്ഷാ സംവിധാനത്തിന് പരാതിപ്പെട്ട യു.എസ് ഉദ്യോഗസ്ഥയെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] അമേരിക്ക: ന്യൂക്ലിയര്‍ ആയുധനിര്‍മ്മാണ സ്ഥലത്തെ സുരക്ഷയെക്കുറിച്ച് ആശങ്കയുന്നയിച്ച ഉദ്യോഗസ്ഥയെ ഹാന്‍ഫോര്‍ഡ് ന്യൂക്ലിയര്‍ റിസര്‍വേഷന്‍് പിരിച്ചുവിട്ടു.

ഡോണ ബുഷെയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്.

ഹാന്‍ഫോര്‍ഡിന് വേണ്ടി മാരകമായ മാലിന്യത്തെ ഗ്ലാസാക്കി മാറ്റുന്ന പ്ലാന്റ് നിര്‍മ്മാണത്തിന് സഹായിക്കുന്ന യു.ആര്‍.എസ് കോര്‍പ്പിലെ ഉദ്യോഗസ്ഥയാണ് ബുഷെ.

യു.എസ് സര്‍ക്കാര്‍ 1940 ല്‍ രഹസ്യമായി അറ്റോമിക് ബോംബ് നിര്‍മ്മാണ പ്രൊജ്ക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച പൂര്‍ത്തിയാകാത്ത മാലിന്യ പ്ലാന്റിനെക്കുറിച്ചാണ് അവര്‍ പരാതിപ്പെട്ടത്.

2011ല്‍ തന്നെ അവര്‍ ഫെഡറല്‍ ഗവണ്‍മെന്റിന് പരാതി സമര്‍പ്പിച്ചിരുന്നു.

ദശകങ്ങളായി രാജ്യത്തിന്റെ ന്യൂക്ലിയര്‍ ആയുധശാലയിലേക്കുള്ള പ്ലൂട്ടോണിയം നിര്‍മ്മാണത്തിന്റെ ഭാഗമായി ഏകദേശം 53 മില്ല്യണ്‍ ഗാലണ്‍ വരുന്ന റേഡിയോ ആക്ടിവ് മാലിന്യങ്ങളാണ് പ്ലാന്റില്‍ സൂക്ഷിച്ചിരിക്കുന്നത്.

177 വര്‍ഷത്തോളം പഴക്കമുള്ള ഭൂഗര്‍ഭ ടാങ്കുകളിലാണ് മാലിന്യം സൂക്ഷിച്ചിരിക്കുന്നത.  ഇതില്‍ പലതും ചോര്‍ച്ചയുള്ളതാണ്.

ഇത് കാരണം ഭൂഗര്‍ഭജലവും കൊളംബിയ നദിയും മലിനമാവുകയും ചെയ്യുന്നുണ്ട്.

യു.എസിന്റെ ഊര്‍ജ മന്ത്രാലയം ബുഷെയുടെ പരാതി അന്വേഷിക്കുകയാണ്. അതേ സമയം അവരുടെ പരാതിയിന്‍ മേല്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും പരിശോധന നടത്തുന്നുണ്ട്.

എന്നാല്‍ ബുഷെയുടെ പിരിച്ചുവിടലിനു വേറെ കാരണങ്ങളുണ്ടെന്നും സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങളല്ല ഇതിന് പിന്നില്ലെന്നും യു.ആര്‍.എസ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more