| Saturday, 17th June 2023, 11:59 pm

കൊല്ലത്ത് ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം കുണ്ടറയില്‍ ചെങ്കോട്ട റെയില്‍പാതയില്‍ ട്രെയിനിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മാമ്പുഴ കോളശ്ശേരി സ്വദേശി കാര്‍ത്തിക്ക് (15) പുത്തന്‍കുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിന് സമീപത്ത് വെച്ച് പുനലൂരില്‍ നിന്ന് കൊല്ലത്തേക്ക് പോയ മെമു തട്ടിയാണ് മരണം സംഭവിച്ചത്.

അപകടം നടന്നയുടന്‍ ട്രെയിന്‍ നിര്‍ത്തുകയും ലോക്കോ പൈലറ്റ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടു.

നിലവില്‍ മൃതദേഹങ്ങള്‍ കൊല്ലം ജില്ല ആശുപത്രി മോര്‍ച്ചറിയിലാണ്. കുണ്ടറ പൊലീസ് മേല്‍ നടപടി സ്വീകരിച്ചു തുടങ്ങി.

updating……..

content highlights: Two students killed after being hit by a train in Kollam

Latest Stories

We use cookies to give you the best possible experience. Learn more