| Monday, 3rd June 2019, 9:16 am

പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരിന്തല്‍മണ്ണ: പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ആക്രമികളെ യുവാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറത്ത് പാതായിക്കര ചുണ്ടപ്പറ്റ നാഷിദ് അലിയെയാണ് ആക്രമിച്ചത്.

മുഴുവന്‍ പ്രതികളേയും പിടിക്കണമെന്ന് നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെ്ടു. ഇനിയും ആക്രമം ഉണ്ടാവുമോ എന്ന ഭയമുണ്ടെന്നും നാഷിദിന്റെ അമ്മ പറഞ്ഞു.

നാഷിദിന്റെ കയ്യും കാലും ഇരുമ്പുവടികൊണ്ട് അടിച്ചൊടിച്ച അക്രമികള്‍ ദേഹമാസകലം കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും കാലില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു.

ആളൊഴിഞ്ഞ കെട്ടിടത്തില്‍ മണിക്കൂറുകളോളം തലകീഴായി തൂക്കിയിട്ടശേഷം നാഷിദിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചെന്നും പരാതിയുണ്ട്. ഗുരുതരാവസ്ഥയിലായ നാഷിദ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Latest Stories

We use cookies to give you the best possible experience. Learn more