ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ജസ്റ്റിന്‍ (21), ഷെറിൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്.
കര്‍ണാടകയിലെ ചിക്കബനാവറയിലാണ് അപകടം നടന്നത്. റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരണപ്പെട്ടത്.
ജസ്റ്റിന്‍ തിരുവല്ല സ്വദേശിയാണെന്നാണ് വിവരം. ഷെറിൻ റാന്നി സ്വദേശിയാണ്. ചിക്കബനാവറ സപ്തഗിരി നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും
Content Highlight: Two Malayali students dead after being hit by train in Karnataka