| Wednesday, 27th May 2020, 8:15 pm

അതിഥി തൊഴിലാളികളുമായി ഉത്തർപ്രദേശിലെത്തിയ തീവണ്ടിയിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: മുംബൈയിൽ നിന്ന് അതിഥി തൊഴിലാളികളുമായി ഉത്തർപ്രദേശിലെത്തിയ ട്രെയിനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ലോകമാന്യതിലക് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് തൊഴിലാളികളുടെ മൃതദേഹം ബുധനാഴ്ച്ച രാവിലെ കാണുന്നത്.

രണ്ട് കംപാർട്ട്മെന്റുകളിലാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികളിൽ ഒരാൾ നേരത്തെ തന്നെ അസുഖ ബാധിതനായിരുന്നു എന്ന് കുടുംബാം​ഗങ്ങൾ പറഞ്ഞതായി പൊലീസ് പറയുന്നു. മരിച്ച രണ്ടാമത്തെ തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടില്ല.

ട്രെയിൻ ഉത്തർപ്രദേശിലെ മണ്ട്വാദി സ്റ്റേഷനിൽ എത്തി യാത്രക്കാർ എല്ലാവരും ഇറങ്ങിയതിന് ശേഷമാണ് മൃതദേഹം കാണുന്നത്. 1500 തൊഴിലാളികളാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. തൊഴിലാളികളുടെ മരണ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more