| Sunday, 16th February 2020, 9:43 pm

കാട്ടുതീ അണയ്ക്കുന്നതിനിടെ രണ്ട് വനപാലകര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കാട്ടു തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ രണ്ട് വനപാലകര്‍ മരിച്ചു. ഫയര്‍ഫോഴ്‌സ് സംഘത്തിനൊപ്പം തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

വനപാലകരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ശങ്കരന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വനത്തിനുള്ളിലേക്ക് തീ പടര്‍ന്നുപിടിച്ച നിലയിലാണ്. ഇതുവരെ സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more