| Monday, 24th August 2026, 8:20 am

കണ്ണൂര്‍ പിലാത്തറയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ടാങ്കര്‍ ലോറിയിടിച്ച് തീപിടുത്തം: രണ്ട് മരണം

നിഷാന. വി.വി

കണ്ണൂര്‍: കണ്ണൂര്‍ പിലാത്തറയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ടാങ്കര്‍ ലോറിയിടിച്ച് അപകടം. തകരാറിലായ ലോറി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്കാണ് ടാങ്കര്‍ ലോറിയിടിച്ചത്. ഇതോടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

ലോറിയുടെ തകരാര്‍ പരിശോധിക്കുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3:30 ഓടെയായിരുന്നു അപകടം. കണ്ണൂര്‍ -പാപ്പിനിശ്ശേരി വഴി പയ്യന്നൂരിലേക്ക് വരുന്ന വഴിയിലാണ് സംഭവം.

മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതശരീരങ്ങള്‍ കത്തികരിഞ്ഞ നിലയിലാണ്. ലോറി മുഴുവനായും കത്തി നശിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നിലവില്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും തീയണക്കുകയും ചെയ്തിട്ടുണ്ട്. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റതായാണ് വിവരം. ടാങ്കര്‍ ലോറിയിലേക്ക് തീപിടിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

Content Highlight: Two dead after tanker lorry crashes into parked lorry and catches fire at Pilathara, Kannur.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more