| Monday, 5th May 2025, 6:54 pm

വയനാട്ടില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: വയനാട് വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. 15 വയസുകാരായ വാഴപ്ലാംകുടി അജിന്‍, കളപ്പുരക്കല്‍ ക്രിസ്റ്റി എന്നിവരാണ് മരിച്ചത്.

ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പുഴയില്‍ മുങ്ങി കിടക്കുന്നത് കണ്ട നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.

നാട്ടുകാര്‍ കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരണപ്പെട്ടിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇരുവരുടെയും മൃതദേഹം നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരിക്കും കുടുംബത്തിന് വിട്ടുനല്‍കുക.

Content Highlight: Two children die after being swept away in a river in Wayanad

We use cookies to give you the best possible experience. Learn more