| Wednesday, 24th July 2019, 6:40 pm

മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത അടി; കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലിനെ അനുകൂലിച്ച് രണ്ട് എം.എല്‍.എമാര്‍ വോട്ടു ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിടുമെന്ന് ബി.ജെ.പി ഭീഷണി മുഴക്കി മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന ക്രിമിനല്‍ ഭേദഗതി ബില്ലിനെ അനുകൂലിച്ച് രണ്ട് ബി.ജെ..പി എം.എല്‍.എമാര്‍ വോട്ടു ചെയ്തു. മുഖ്യമന്ത്രി കമല്‍നാഥിനെ ഉദ്ധരിച്ച് എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ ഞങ്ങള്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്നും എപ്പോള്‍ വേണമെങ്കിലും താഴെ വീഴുമെന്നും എല്ലാ ദിവസവും ബി.ജെ.പി പറയാറുണ്ട്. പക്ഷെ ഇന്ന് സഭയില്‍ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ ഞങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്തു. എന്റെ സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരല്ല’ കമല്‍നാഥ് പറഞ്ഞു.

ബി.ജെ.പി.യിലെ നമ്പര്‍ വണ്ണും, നമ്പര്‍ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്‌നല്‍ നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഇന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇതിന് മുഖ്യമന്ത്രി കമല്‍നാഥ് സഭയില്‍ മറുപടി നല്‍കിയിരുന്നു. വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും അദ്ദേഹം പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു

കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജിതു പട്വാരിയും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ബി.ജെ.പി പരമാവധി ശ്രമിക്കും. എന്നാല്‍ ഇത് കമല്‍നാഥ് സര്‍ക്കാരാണ്. കുമാരസ്വാമി സര്‍ക്കാരല്ല. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിക്കാര്‍ ഏഴ് ജന്മം ജനിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more