| Sunday, 9th May 2021, 2:49 pm

ഞങ്ങള്‍ക്ക് മോദിയെ വേണ്ടേ വേണ്ടെന്ന് സോഷ്യല്‍ മീഡിയ; ട്വിറ്ററില്‍ ട്രെന്റിംഗ് ആയി നോമോര്‍ മോദി ഹാഷ്ടാഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്വിറ്ററില്‍ ട്രെന്റിംഗി ആയി നോമോര്‍ മോദി ഹാഷ്ടാഗ്.
ചുരുങ്ങിയ നേരംകൊണ്ട് അരലക്ഷത്തില്‍ അധികം ആളുകളാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ ചെയ്തിരിക്കുന്നത്.

മോദി എന്നത് വളരെ വിലകൂടിയ ഒരു ബ്രാന്റാണ് ഇന്ത്യയ്ക്കത് താങ്ങാന്‍ പറ്റില്ല, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെ ആണ് ഇന്ത്യയ്ക്ക് ആവശ്യം അല്ലാതെ ഇലക്ഷന്‍ റാലി എക്‌സ്‌പേര്‍ട്ടിനെ അല്ല എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

നേരത്തെയും മോദിയോടുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിട്ടുണ്ട്.

വേര്‍ ഈസ് പി.എം ഹാഷ്ടാഗും പി.എം കെയേഴ്‌സ് ഫണ്ടുമൊക്കെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയ ടാഗുകളായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Twitter trending hashtag against Modi

Latest Stories

We use cookies to give you the best possible experience. Learn more