| Thursday, 22nd January 2026, 3:25 pm

ട്വന്റി-20 എൻ.ഡി.എയിൽ

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി ട്വന്റി ട്വന്റി എൻ.ഡി.എയിലേക്ക്.

തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു

ട്വന്റി ട്വന്റി അധ്യക്ഷൻ സാബു ജേക്കബുമായി ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുമായി കൊച്ചിയിൽ നടത്തിയ കൂടികാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്.

ട്വന്റി ട്വന്റി എൻ.ഡി.എയിലേക്ക് എത്തുന്നത് എറണാകുളത്ത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലുകൾ.

എൻ.ഡി.എയുടെ ഭാഗമായി ട്വന്റി ട്വന്റി ഇന്ന് വരുമ്പോ സന്തോഷകരമാണെന്നും അത് എൻ.ഡി.എയുടെ ആവശ്യമാണെന്നും രാജീവ് ചന്ദ്ര ശേഖരം പറഞ്ഞു. ട്വന്റി ട്വന്റി വികസനം മുന്നോട്ടുവെക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വന്റി ട്വന്റി വികസിത കേരളത്തിന്റെ ഭാഗമാകുമെന്നും എൽ.ഡി.എഫും യു.ഡി.എഫും കട്ട് മുടിച്ചെന്നും ഇതിൽ മാറ്റമുണ്ടാക്കാനാണ് ശ്രമമെന്നും സാബു ജേക്കബ് പറഞ്ഞു.

ട്വന്റി ട്വന്റിക്കെതിരെ 25 പാർട്ടികളാണ് ഒന്നിച്ചതെന്നും ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും തകർക്കാൻ പറ്റാത്തതായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നാണ് എൻ.ഡി.എയിലേക്ക് മാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Twenty20 in NDA

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more