| Thursday, 2nd January 2020, 5:58 pm

പിരിവ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് യുവാവിന്റെ ശരീരത്തില്‍ ഓട്ടോ കയറ്റി; സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് പിരിവ് നല്‍കിയെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.

പാറശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനാണ് പ്രദീപിനെതിരെ കേസെടുത്തിരിക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പ്രദീപ് അടക്കമുള്ള സംഘം പിരിവ് എടുക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പണം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ ഇവര്‍ കൂട്ടമായി മര്‍ദ്ദിക്കുകയായിരുന്നു. പാറശാല സ്വദേശിയായ സെന്തില്‍ റോയിയെയാണ് പ്രദീപും സംഘവും ആക്രമിച്ചത്.

സെന്തിലിന്റെ ശരീരത്തിലൂടെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റിയെന്നും ആരോപണമുണ്ട്. മര്‍ദ്ദനമേറ്റ സെന്തില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ പങ്കാളികളായ ആറ് പേര്‍ ഒളിവിലാണ്. പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more