തമിഴകത്തിന്റെ ദളപതിയായി മൂന്ന് പതിറ്റാണ്ട് കാലം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനിന്ന വിജയ് സിനിമാജീവിതത്തിന് ഇടവേള നല്‍കി രാഷ്ട്രീയപ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവസാനമായി വിജയ്‌യെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്ന ചിത്രമാണ് ജന നായകന്‍. ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ എന്ന ടാഗ്‌ലൈനോടെയാണ് ജന നായകന്‍ പ്രേക്ഷകരിലേക്കെത്തുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലറിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ദളപതിയുടെ അവസാന ചിത്രം ആരാധകര്‍ക്ക് വിരുന്നാകുമെന്നാണ് ട്രെയ്‌ലര്‍ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രെയ്‌ലറിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കായാണ് ജന നായകന്‍ ഒരുങ്ങുന്നത്. എന്നാല്‍ കംപ്ലീറ്റ് റീമേക്കല്ലെന്നും രണ്ടാം പകുതിയില്‍ വ്യത്യാസമുണ്ടാകുമെന്നും ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.
ജന നായകന്‍ ട്രെയ്‌ലര്‍ Photo: Screen grab/ KVN Productions
റീമേക്കിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളും ജന നായകനിലുണ്ടാകുമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ പലയിടത്തും വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ റഫറന്‍സുണ്ടെന്നും പലരും കണ്ടെത്തിയിട്ടുണ്ട്. വിജയ്‌യുടെ കഥാപാത്രത്തിന്റെ പേരാണ് ഇതില്‍ പ്രധാനം. ദളപതി വെട്രി കൊണ്ടാന്‍ എന്നാണ് വിജയ്‌യുടെ പേര്. ചുരുക്കിയെഴുതുമ്പോള്‍ ടി.വി.കെ എന്നാണ് ലഭിക്കുന്നത്.
ജന നായകനിലുടനീളം ടി.വി.കെ റഫറന്‍സുണ്ടാകുമെന്നത് ഇതിലൂടെ വ്യക്തമാകുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ട്രെയ്‌ലറിലെ ഒരു ഫ്രെയിമില്‍ രണ്ട് ആനകള്‍ക്ക് നടുവിലൂടെ വിജയ് വരുന്ന രംഗവും ചര്‍ച്ചയായി മാറി. ടി.വി.കെയുടെ ചിഹ്നം റീ ക്രിയേറ്റ് ചെയ്തതാണ് ഇതെന്ന് പറയുന്ന പോസ്റ്റുകള്‍ ഇതിനോടകം വൈറലായി.
ജന നായകന്‍ ട്രെയ്‌ലര്‍ Photo: Screen grab/ KVN Productions
രാഷ്ട്രീയത്തില്‍ താന്‍ ഇനിയങ്ങോട്ട് സ്ഥിരമാണെന്ന് പറയാതെ പറയുന്ന ഡയലോഗും ട്രെയ്‌ലറില്‍ കാണാനാകും. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയെ ബൂസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും ആരോപണങ്ങളുണ്ട്. ഭഗവന്ത് കേസരിയുടെ റീമേക്ക് രംഗങ്ങളും ഇതിനോടകം ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്.
വിജയ്‌യുടെ ഏറ്റവും വലിയ ഹിറ്റായ ലിയോയോടൊപ്പം റിലീസായ ചിത്രമാണ് ഭഗവന്ത് കേസരി. ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രം ബാലകൃഷ്ണയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായാണ് ആരാധകര്‍ കണക്കാക്കുന്നത്. തെലുങ്കില്‍ ഹിറ്റായ ഭഗവന്ത് കേസരി തമിഴില്‍ റീമേക്ക് ചെയ്യുന്നത് പോരാതെ അത് തെലുങ്കില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നതിനെയും ട്രോളുന്നുണ്ട്.
ബാലകൃഷ്ണക്കൊപ്പം സംഗീത സംവിധായകന്‍ തമനും മാക്‌സിമം പണിയെടുത്ത ഭഗവന്ത് കേസരിയുടെ റേഞ്ചില്‍ ജന നായകന് എത്താനാകുമോ എന്നാണ് പലരും ചോദിക്കുന്നത്. അവസാന ചിത്രം റീമേക്ക് ആക്കുന്നതിന് പകരം നെല്‍സണ്‍, ലോകേഷ്, അറ്റ്‌ലീ ഇവരില്‍ ആരെയെങ്കിലും വെച്ച് ചെയ്തുകൂടെയെന്നും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍, എത്ര ട്രോളുകള്‍ വന്നാലും വിജയ് ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: TVK reference in Jana Nayagan trailer discussing in social media