| Monday, 29th September 2025, 10:30 pm

കരൂർ ദുരന്തത്തിൽ ടി.വി.കെ സംഘാടകൻ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കരൂർ ദുരന്തത്തിൽ സംഘടകർക്കെതിരായ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി .
ഒളിവിൽ കഴിയുകയായിരുന്ന ടി.വി.കെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകാനാണ് അറസ്റ്റിലായത്. ഇയാൾ കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നതായാണ് റിപ്പോർട്ട്.

ദുരന്തത്തിന് പിന്നാലെ കരൂർ അതിർത്തി വഴി ഇയാൾ കേരളത്തിലേക്ക് കടക്കാൻ ശ്രമം നടന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാരൂരിലെ റാലിയുടെ പ്രധാന സംഘാടകരിലൊരാളാണ് മതിയഴകൻ. ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിൻ സെക്രട്ടറി സി.ടി നിർമൽ കുമാർ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മണിക്കൂറുകളിലാണ് ദുരന്തവുമായി ബന്ധപ്പെട്ട് സംഘാടകരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നുള്ള എഫ്.ഐ.ആറും മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും പുറത്തു വന്നത്.

വ്യാജ പ്രചരണത്തിന്റെ പേരിൽ ടി.വി.കെ, ബി.ജെ.പി നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദുരന്തവുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങൾ നടത്തരുതെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നൽകിയിരുന്നു.

Content Highlight: TVK organizer arrested in Karur tragedy

We use cookies to give you the best possible experience. Learn more