| Saturday, 27th September 2025, 11:45 pm

വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദന; കരൂരിലെ അപകടത്തില്‍ പ്രതികരിച്ച് വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കരൂരിലെ വന്‍ ദുരന്തത്തില്‍ പ്രതികരണവുമായി ടി.വി.കെ നേതാവും നടനുമായ വിജയ്. ടി.വി.കെ വിജയ് എന്ന എക്‌സ് അക്കൗണ്ടില്‍ ഹൃദയം തകര്‍ന്നു എന്നുതുടങ്ങുന്ന പേസ്റ്റാണ് വിജയ് പങ്കുവെച്ചത്. വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദനയിലാണ് താനെന്നും കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരി സഹോദരന്‍മാരുടെ കുടുംബങ്ങള്‍ക്ക് അഗാതമായ അനുശോചനം അറിയിക്കുന്നുവെന്നും വിജയ് പറഞ്ഞു.

‘ഹൃദയം തകര്‍ന്നു, വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദനയിലും സങ്കടത്തിലുമാണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്‍മാരുടെ കുടുംബങ്ങള്‍ക്ക് അഗാതമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ ടി.വി.കെ വിജയ് എന്ന എക്‌സ് അക്കൗണ്ടില്‍ വിജയ് എഴുതി.

രാജ്യത്തെ നടുക്കിയ കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തത്തിന് കാരണമായത് സംഘാടകരായ ടി.വി.കെ നേതൃത്വത്തിന്റെ അനാസ്ഥയെന്നാണ് വിമര്‍ശനം. ദുരന്തത്തില്‍ 36 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകള്‍ ചികിത്സയിലും 50ലേറെ പേരുടെ നില ഗുരുതരമെന്നും തമിഴ് മാധ്യമങ്ങള്‍ പറഞ്ഞു. കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളുമടക്കം അപകടത്തില്‍പെട്ടിട്ടുണ്ട്. എട്ട് കുട്ടികളാണ് ഇതുവരെ മരിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ജീവനെടുത്തത് കൃത്യ സമയത്ത് റാലി ആരംഭിക്കാതെ ജനങ്ങളെ കൂടിനില്‍ക്കാന്‍ അനുവദിച്ചതാണെന്ന് സൂചന.

ആറ് മണിക്കൂര്‍ വൈകി വേദിയിലെത്തിയ വിജയ് ക്ഷീണത്തോടെ കാത്തിരുന്ന ജനങ്ങള്‍ക്ക് നേരെ കുടിവെള്ള കുപ്പി എറിഞ്ഞിരുന്നു. ഇത് കൈക്കലാക്കാനായി ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് എത്തുമെന്ന് അറിയിച്ച വിജയ് വേദിയിലേക്ക് എത്തിയപ്പോള്‍ വൈകുന്നേരം ഏഴുമണിയായിരുന്നു.

വിജയിയെ അറസ്റ്റ് ചെയ്യാന്‍ ഡി.എം.കെയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മാത്രമല്ല കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സി.പി.എമ്മും. പറഞ്ഞു. നിലവില്‍ വിജയ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: TVK leader and actor Vijay reacts to the huge tragedy in Karur

We use cookies to give you the best possible experience. Learn more