| Monday, 12th October 2026, 10:57 am

തുടർച്ചയായി സിനിമകൾ ചെയ്യുന്നതിനേക്കാൾ വേണ്ടെന്നു വെച്ച സിനിമകളും കരിയറിന്റെ വളർച്ചക്ക് പ്രധാനപെട്ടതാണ്: ഫഹദ് ഫാസിൽ

അനുപമ കെ. സീത

അച്ഛന്റെ സംവിധാനത്തിൽ നടനായി അരങ്ങേറിയ ആദ്യ സിനിമ പരാജയം. തുടർന്ന് സിനിമയിൽ നിന്നും നീണ്ട എട്ട് വർഷത്തെ ഇടവേള. ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ്. ‘ചാപ്പ കുരിശ്’ എന്ന സിനിമയിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ്. ഇപ്പോഴിതാ വ്യത്യസ്തമായ സ്വാഭാവിക അഭിനയ മികവുകൊണ്ട് ഇന്ന് പാൻ ഇന്ത്യൻ സ്റ്റാറായി നിൽക്കുകയാണ് നടൻ ഫഹദ് ഫാസിൽ.

സിനിമയിലേക്കുള്ള തന്റെ കോണ്ട്രിബൂഷൺ താൻ ചെയ്യാത്ത സിനിമകളാണെന്നാണ് ഫഹദ് പറയുന്നത്. ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പങ്കുവച്ചത്.

‘അഭിനയിച്ച സിനിമകളെല്ലാം ഞാൻ പൂർണമായും വിശ്വസിച്ച് ചെയ്ത സിനിമകളാണ്. വിക്കിപീഡിയയിൽ നോക്കുമ്പോൾ കുറച്ചു വർഷങ്ങൾ ബ്ലാങ്ക് ആയി കിടക്കുന്നത് കാണാം, ആ വർഷങ്ങളിൽ ഞാൻ ചെയ്യാത്ത സിനിമകളാണ് സിനിമയിലേക്കുള്ള എന്റെ സംഭാവനകൾ. കരിയറിന്റെ വളർച്ചക്ക് തുടർച്ചയായി സിനിമകൾ ചെയ്യുന്നതിനേക്കാൾ വേണ്ടെന്ന് വെച്ച സിനിമകളും പ്രധാനപെട്ടതാണെന്നാണ് എനിക്ക് തോന്നുന്നത്.’ ഫഹദ് പറഞ്ഞു.

ഫഹദ് ഫാസില്‍.Photo.Screen Grab/Youtube.com

താൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള പുതുമയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഒരു നടനെന്ന നിലയിൽ തനിക്ക് താത്പര്യമെന്നും താരം വ്യക്തമാക്കി. കഥ കേൾക്കുമ്പോൾ അതിൽ ആവേശം തോന്നണമെന്നും ഇതുവരെയും പരീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രങ്ങളും കഥാപശ്ചാത്തലമായിരിക്കണമെന്നും ഫഹദ് കൂട്ടിച്ചേർത്തു.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് ഫഹദ് ഫാസിൽ എന്ന നടൻ. ആദ്യ സിനിമ പരാജയപെട്ടതിലൂടെ ഏറെ വിമർശങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി ചുരുങ്ങിയ കാലയളവിൽ തന്നെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ‘ചാപ്പ കുരിശ്’,’22 ഫീമെയിൽ കോട്ടയം’,’ഡയമണ്ട് നെക്‌ളേസ്‌ ‘,’അന്നയും റസൂലും’ തുടങ്ങിയ ഫഹദിന്റെ തുടക്കകാലത്തെ ചിത്രങ്ങളിലെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.

ഇന്ന് മലയാളത്തിന് പുറമെ തെന്നിന്ത്യയിലും താരം സജീവമാണ്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ തെലുങ്കു ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിളി’ന് തിയേറ്ററിൽ കാര്യമായ അനക്കമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. തെലുങ്കിൽ താരം സോളോ ഹീറോയായി അരങ്ങേറിയ ആദ്യത്തെ ചിത്രമായിരുന്നു ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’.

Content Highlight: Turning down films is just as important for career growth as continuously working on them said Fahadh Faasil

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more