ബ്യൂണസ് അയേഴ്സ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ ശക്തിയേറിയ ഭൂചലനം. ചിലിയുടെയും അർജന്റീനയുടെയും തെക്കൻ തീരങ്ങളിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പ്രാദേശിക സമയം രാവിലെ 9:58 ന് കേപ് ഹോണിനും അന്റാർട്ടിക്കയ്ക്കും ഇടയിൽ വെറും 10 കിലോമീറ്റർ (6 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ആദ്യ ഭൂചലനത്തിന് പിന്നാലെ തുടരെ തുടരെ നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായി.
ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലനേസ് മേഖലയിലെ തീരപ്രദേശത്തുള്ളവർ സുനാമി സാധ്യതയുള്ളതിനാൽ ഒഴിഞ്ഞുമാറണമെന്ന് ചിലിയുടെ ദേശീയ ദുരന്ത നിവാരണ, പ്രതികരണ സേവനം അറിയിച്ചു. മഗല്ലൻസ് മേഖലയിലെ തീരപ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ചിലിയൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഭൂകമ്പത്തെത്തുടർന്ന്, യു.എസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ബാധിക്കുമെന്ന് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ
അറിയിച്ചു.
updating…
Content Highlight: Tsunami warning after 7.4 magnitude earthquake hits Chile and Argentina