| Wednesday, 2nd September 2020, 1:08 pm

സുനാമിയില്‍ ഇന്നസെന്റ് പാടിയ 'സമാഗരിസ'; ഗാനം പുറത്തുവിട്ട് മമ്മൂട്ടിയും മോഹന്‍ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്നൊരുക്കുന്ന ‘സുനാമി’യിലെ ഇന്നസെന്റും സംഘവും ആലപിച്ച ഗാനം പുറത്തിറങ്ങി. സിനിമയിലെ ‘സമാഗരിസ’ എന്ന ഗാനമാണ് ഇന്നസെന്റും സംഘവും ആലപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി ഇരുപതോളം പേരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.

ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികളും എഴുതിയിരിക്കുന്നത് ലാല്‍ തന്നെ. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം ചെയ്തിരിക്കുന്നത് യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്.

പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനഘ, ഋഷ്ദാന്‍ എന്നിവര്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നു. അനൂപ് വേണുഗോപാലാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more