വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വധിക്കപ്പെട്ടാലും ഭരണം തുടരുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം വൈസ് പ്രസിഡന്റിന് നല്‍കിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍. വൈറ്റ് ഹൗസ് കൗണ്ടര്‍ ടെററിസം മേധാവി സെബാസ്റ്റിയന്‍ ഗോര്‍ക്കയാണ് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.
വധിക്കപ്പെടുകയാണെങ്കിലും ഭരണം തുടരാനുള്ള നിര്‍ദേശങ്ങള്‍ ട്രംപ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന് നല്‍കിയതായി ഗോര്‍ക്ക അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡന്റ് കൊല്ലപ്പെട്ടാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും ട്രംപ് പൂര്‍ത്തിയാക്കി. ‘തനിക്ക് എന്തെങ്കിലും പറ്റിയാല്‍ എന്ത് ചെയ്യണമെന്ന് കാണിച്ച് വൈസ് പ്രസിഡന്റിന് കൈമാറാനുള്ള കത്ത് ട്രംപിന്റെ മേശയിലുണ്ട്, ‘ ഗോര്‍ക്ക പറഞ്ഞു.
2024 ജൂലൈയില്‍ പെനിസില്‍വാനിയയിലെ ബട്‌ലറില്‍ ട്രംപ് പങ്കെടുത്ത ഒരു റാലിക്കിടെ തോമസ് മാത്യു ക്രുക്ക്‌സ് എന്നയാള്‍ വെടിവയ്പ് നടത്തിയിരുന്നു. വെടിവയ്പില്‍ ട്രംപിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. മറ്റൊരു സംഭവത്തില്‍, ട്രംപിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി ആരോപിക്കപ്പെട്ട റിയാന്‍ റൗത്ത് എന്നയാളെ ഫ്‌ളോറിഡയില്‍ ട്രംപിന്റെ ഗോള്‍ഫ് കോര്‍ട്ടിനടുത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു.
ട്രംപിന് നേര്‍ക്കുള്ള വധശ്രമമായി ആരോപിക്കപ്പെടുന്ന അടുത്ത സംഭവം നടന്നത് ഈ വര്‍ഷം ഏപ്രില്‍ 25നാണ്. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍സിന്റെ വാര്‍ഷിക വിരുന്നിലേക്ക് ഒരാള്‍ വെടിയുതിര്‍ത്ത് കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കോള്‍ തോമസ് അലന്‍ എന്ന യുവാവിനെ അകെത്തെത്തും മുന്‍പ് പിടികൂടുകയായിരുന്നു.
ട്രംപിന് നേര്‍ക്കുള്ള വധശ്രമമായി ആരോപിക്കപ്പെടുന്ന അടുത്ത സംഭവം നടന്നത് ഈ വര്‍ഷം ഏപ്രില്‍ 25നാണ്. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍സിന്റെ വാര്‍ഷിക വിരുന്നിലേക്ക് ഒരാള്‍ വെടിയുതിര്‍ത്ത് കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കോള്‍ തോമസ് അലന്‍ എന്ന യുവാവിനെ അകെത്തെത്തും മുന്‍പ് പിടികൂടുകയായിരുന്നു.
ട്രംപിന്റെ ജനപ്രീതിയില്‍ രാജ്യത്ത് റെക്കോഡ് ഇടിവുണ്ടായിട്ടുണ്ട്. ട്രംപിന്റെ നയങ്ങളില്‍ ജനത്തിനിടയില്‍ വലിയ എതിര്‍പ്പുമുണ്ട്. ഈ സാഹചര്യത്തിലാണ് ന്യൂയോര്‍ക്ക് പോസ്റ്റില്‍ സെബാസ്റ്റിയന്‍ ഗോര്‍ക്കയുടെ പ്രതികരണം വന്നത്.
ട്രംപിനെതിരായ വധശ്രമങ്ങള്‍ നാലിലൊന്ന് അമേരിക്കക്കാര്‍ വിശ്വസിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഒരു സര്‍വേ ഫലം പുറത്ത് വന്നിരുന്നു. ട്രംപിനെതിരെ നടന്ന വധശ്രമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യു.എസിലെ നാലിലൊരു വിഭാഗം പേരും വിശ്വസിക്കുന്നതായാണ് സര്‍വേ ഫലങ്ങളില്‍ പറയുന്നത്
ന്യൂസ് ഗാര്‍ഡും യൂഗോവും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുകളുള്ളത്. ഏപ്രിലില്‍ വാഷിങടണില്‍ നടന്ന വൈറ്റ് ഹൗസ് ലേഖകരുടെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്പ്പ് ഒരു ‘അരങ്ങേറിയ നാടകം’ മാത്രമാണെന്ന് 24% അമേരിക്കക്കാരും വിശ്വസിക്കുന്നെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെ അമേരിക്കയിലെ ആയിരത്തോളം പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.
Content Highlight: Trump left succession instructions for Vance in event of assassination: White House official