| Sunday, 1st March 2026, 2:04 pm

ഇതുവരെ കണ്ടിട്ടില്ലാത്തവിധം തിരിച്ചടിക്കും; ഇറാനെ കടുത്ത ഭാഷയിൽ ഭീഷണിപ്പെടുത്തി ട്രംപ്

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയെ വധിച്ചതിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ പ്രതികരണത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

‘ഇറാൻ പറയുന്നത് അവർ ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്നാണ്, ഇതുവരെ അവർ നടത്തിയിട്ടുള്ള ആക്രമണങ്ങളെക്കാൾ ശക്തമായിരിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്, അത് ചെയ്യാതിരിക്കുന്നതാണ് ഇറാന് നല്ലത്’ ട്രംപ് ട്രൂത് സോഷ്യലിൽ പ്രതികരിച്ചു.

ഇറാൻ അത് ചെയ്യുകയാണെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്തവിധം അമേരിക്ക അവരെ തിരിച്ചടിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

അമേരിക്കയും ഇസ്രഈലും ചേർന്നുള്ള ഇറാൻ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലെ യു.എസിന് സൈനിക താവളങ്ങളില്ലെല്ലാം ഇറാൻ പ്രത്യാക്രമണം നടത്തുന്നുണ്ട്.

ഇന്നുരാവിലെയാണ് ആയത്തുല്ല അലി ഖാംനഇയുടെ മരണം സ്ഥിരീകരിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. ട്രംപായിരുന്നു ആദ്യം മരണം പുറംലോകത്തെ അറിയിച്ചത്.

ടെഹ്‌റാനിൽ അമേരിക്കയും ഇസ്രഈലും ചേർന്ന് അതിശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ആക്രമണത്തിൽ ആയത്തുല്ല അലി ഖാംനഇയും ഉന്നത ഉദ്യോഗസ്ഥരും അടക്കം 200 ഓളം പേർ കൊല്ലപ്പെട്ടതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ബഹ്‌റൈൻ,കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

‘ഇത് ഇറാൻ ജനതയ്ക്ക് വേണ്ടിമാത്രമല്ല മറിച്ച് എല്ലാ അമേരിക്കകാർക്കും ലോകത്തെമ്പാടുമുള്ളവർക്കും വേണ്ടിയുള്ള നീതിയായാണ്’ ട്രംപ് ഖാംനഇയുടെ മരണം സ്ഥിതീകരിച്ചുകൊണ്ട് പറഞ്ഞു.

അതേസമയം ഇറാനെ ആക്രമിച്ച അമേരിക്കൻ ഭരണ കൂടത്തിനെതിനെതിരെ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

Content Highlight: trump treated to Iran for their attack

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more