| Sunday, 12th April 2026, 8:13 am

വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും; ചൈന ഇറാന് ആയുധങ്ങൾ നൽകുന്നതിൽ ഭീഷണിയുമായി ട്രംപ്

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: ചൈന ഇറാന് ആയുധങ്ങൾ നൽകിയാൽ കടുത്ത നടപടി നേരിടേണ്ടവരുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ചൈന ഇറാനിലേക്ക് ആയുധങ്ങൾ കയറ്റിയയകുന്നു എന്ന വാർത്തകളോട് പ്രതികരിക്കവെയായിരുന്നു ട്രംപിന്റെ ഭീഷണി.

ഇറാന്റെ സൈനികശേഷി മുഴുവൻ അമേരിക്ക തകർത്തുവെന്നും ഇനിയും മുജ്തബ ഖാംനഇ ഭരണകൂടത്തിന് ആയുധങ്ങൾ കൈമാറിയതായി കണ്ടെത്തിയാൽ ചൈന ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.

‘ചൈന അങ്ങനെചെയ്താൽ അവർക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും,’ ട്രംപ് പറഞ്ഞു.

കഴിഞ്ഞദിവസം ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് അമേരിക്ക അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു, ഇതിന് പിന്നാലെയാണ് ചൈനക്കെതിരായുള്ള പ്രതികരണം.

ഇറാന് നാവിക സേനയോ, റെഡാർ സംവിധാനങ്ങളോ ഇല്ല എന്നും അവരുടെ നേതാക്കളെല്ലാം മരിച്ചുവെന്നും ഇനി എന്താണ് നടക്കുകയെന്ന് നമുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിൽ വച്ചുനടക്കുന്ന യു.എസ് – ഇറാൻ സമാധാന ചർച്ചയെക്കുറിച്ചും ട്രംപ് പ്രതികരിച്ചു.

‘അവർ മണിക്കൂറുകളായി കൂടിക്കാഴ്ച നടത്തുന്നു. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. എന്തായാലും നമ്മൾ വിജയിച്ചേക്കാം, ഒരുപക്ഷേ അവർ ഒരു കരാറിൽ ഏർപ്പെട്ടേക്കാം ഒരുപക്ഷേ അവർ അങ്ങനെ ചെയ്യിലായിരിക്കാം. അത് പ്രശ്നമല്ല. അമേരിക്കയുടെ കാഴ്ചപ്പാടിൽ അമേരിക്ക വിജയിച്ചു,’ അദ്ദേഹം പറഞ്ഞു.

ഇറാനിയൻ സ്വത്തുക്കൾ യു.എസ് വിട്ടുകൊടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അമേരിക്ക ഇറാനെ പരാജയപെടുത്തിയെന്നും ഹോർമുസ് കടലിടുക്ക് യു.എസ് സൈന്യം തൂത്തുവാരിയെന്നും കരാറിൽ ഏർപെട്ടാലും ഇല്ലെങ്കിലും ഇതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Trump threatens China over arms supply to Iran, says will face big problems

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more