| Saturday, 24th January 2026, 12:04 pm

ഐക്യരാഷ്ട്രസഭയ്ക് വേണമെങ്കിൽ ബോർഡ് ഓഫ് പീസുമായി ചേർന്ന് പ്രവർത്തിക്കാം: ട്രംപ്

മുഹമ്മദ് നബീല്‍

ദാവോസ്: ഐക്യരാഷ്രസഭ (യു.എൻ) ബോർഡ് ഓഫ് പീസുമായി ചേർന്ന് പ്രവർത്തിക്കുന്നത് നല്ലതായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലാന്റിലെ ദാവോസിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.

‘യു.എന്നിന് അതിന്റെ സാധ്യതകൾക്കൊത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല, ഗസയിലെ പ്രവർത്തനങ്ങൾ ബോർഡ് ഓഫ് പീസിന് ചെയ്യാൻ കഴിയും എന്നാൽ അതിനപ്പുറത്തുള്ള കാര്യങ്ങളിൽ യു.എന്നുമായി ചേർന്ന് പ്രവർത്തിക്കും,’ ട്രംപ് പറഞ്ഞു.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിൽ പങ്കെടുക്കുന്നതിനുവേണ്ടി ദാവോസിലെത്തിയപ്പോഴായിരുന്നു ട്രംപ് ബോർഡ് ഓഫ് പീസ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്.

ഗസയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ ‘റസല്യൂഷൻ 2803’ നടപ്പാക്കാൻ ബോർഡ് ഓഫ് പീസ് രൂപീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും അതിനുവേണ്ടി ചേർന്നുപ്രവർത്തിക്കാമെന്നും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് വ്യാഴാഴ്ച( ജനുവരി 22 ന് ) പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

‘ഗസയിൽ ഞങ്ങൾക്ക് നൽകാൻ കഴിയുന്നത്രയും സഹായങ്ങൾ നൽകിയിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്, പക്ഷെ വെടിനിർത്തലിനുശേഷം ഞങ്ങൾക്ക് എത്രത്തോളമാണ് ചെയ്യാൻ കഴിഞ്ഞതെന്ന് നിങ്ങൾക്ക് അറിയുന്നതാണ്,’ ഡുജാറിക് പറഞ്ഞു.

ഗസയിലെ പ്രവർത്തനങ്ങളിൽ ഞങ്ങൾ യു.എസ് അധികാരികളുമായി സഹകരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്, അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകരാഷ്ട്രങ്ങൾക്കെല്ലാം അംഗത്വമുള്ള ഏക സംഘടനയാണ് യു.എൻ, അത് അതിന്റെ ലക്ഷങ്ങൾക്കൊത്തുതന്നെ പ്രവർത്തിക്കുമെന്നും അദ്ദേഹം ട്രംപിനുള്ള മറുപടിയെന്നോണം പറഞ്ഞു.

Content Highlight: trump sideline the struggling UN

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more