| Sunday, 1st March 2026, 7:16 am

ഇറാന്‍ പരമോന്നത നേതാവ് ഖാംനഇ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

നിഷാന. വി.വി

വാഷിങ്ടണ്‍:യു.എസ്-ഇസ്രഈല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖംനഇ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍.

ഖാംനഇ കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്റെ ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരീകരണം.

‘ശനിയാഴ്ച്ച പുലര്‍ച്ചെ നേതാവിന്റെ വസതിയിലുള്ള ഓഫീസില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് പരമോന്നത നേതാവ് രക്തസാക്ഷിയായത്,’ ഖാംനഇ കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു.

അദ്ദേഹം രഹസ്യ കേന്ദ്രങ്ങളില്‍ ഒളിഞ്ഞിരിക്കുകയാണെന്ന വര്‍ഷങ്ങളായുള്ള ഇസ്രഈല്‍-പശ്ചാത്യ പ്രചാരണങ്ങള്‍ക്ക് വിരുദ്ധമായി തന്റെ ഓഫീസില്‍ കര്‍മ്മ നിരതനായിരിക്കെയാണ് ഖമേനി കൊല്ലപ്പെട്ടത് മാധ്യമങ്ങള്‍ പറഞ്ഞു.

ഖാംനഇയുടെ മകള്‍ മരുമകള്‍, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഖനംഇയെ കൂടാതെ ഇറാനിലെ മറ്റ് പ്രധാന നേതാക്കളെയും കൊലപ്പെടുത്തിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ട്രംപിന്റെ അവകാശവാദം തള്ളികൊണ്ട് രാജ്യത്തിന്റെ ശത്രുക്കള്‍ മാനസിക യുദ്ധം നടത്തുകയാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ നേരത്തെ പറഞ്ഞിരുന്നു.

ഖംനഇ ഇപ്പോഴും അധികാരത്തില്‍ തുടരുന്നുവെന്ന് ഇറാനിലെ സര്‍ക്കാര്‍ ഏജന്‍സികളും രണ്ട് പാര്‍ലമെന്ററി അംഗങ്ങളും പരസ്യമായി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഖംനഇ കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മരണം ഇറാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല എല്ലാ അമേരിക്കക്കാര്‍ക്കും നീതി നേടി കൊടുത്തുവെന്നുമാണ് ട്രംപ് തന്റെ പോസ്റ്റിലൂടെ പ്രതികരിച്ചത്.

‘നമ്മുടെ ഇന്റലിജന്‍സിനേയും അത്യാധുനിക ട്രക്ക് സിസ്റ്റങ്ങളെയും മറികടക്കാന്‍ ഖംനഇക്ക് കഴിഞ്ഞില്ല,’ ട്രംപ് പറഞ്ഞു.

ഇറാനിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്നും അവരുടെ റവല്യൂഷ്ണറി ഗാര്‍ഡ്, സൈന്യം മറ്റ് സുരക്ഷാ പൊലീസ് സേനകളിലെ പല ഉദ്യോഗസ്ഥരും ഇനി പോരാടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

Content Highlight: Trump says Khamenei has been killed; Iran denies claim

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more