| Thursday, 27th June 2019, 9:49 am

ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി ട്രംപ്: അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

ജപ്പാനിലെ ഒസാക്കയില്‍ ജി. 20 ഉച്ചകോടി നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇക്കാര്യം സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഏര്‍പ്പെടുത്തുന്നത്. അടുത്തിടെ ഈ താരിഫ് വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. താരിഫ് പിന്‍വലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ജപ്പാനിലാണുള്ളത്. അവിടെ അദ്ദേഹം ട്രംപ് ഉള്‍പ്പെടെയുളള ലോകനേതാക്കളുമായി ചര്‍ച്ച നടത്തും. ഒക്കാസയില്‍ ജൂണ്‍ 28-29 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more