| Friday, 4th April 2025, 2:04 pm

ട്രംപിന്റെ പകരച്ചുങ്കം; അമേരിക്കയിലുള്ള നിക്ഷേപങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് യൂറോപ്യന്‍ കമ്പനികളോട് മാക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകരാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് യൂറോപ്യന്‍ കമ്പനികളോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു.

അമേരിക്കയിലെ താരിഫുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ തീരുമാനമാകുന്നതുവരെ ഇനി പ്രഖ്യാപിക്കുന്ന നിക്ഷേപങ്ങളോ സമീപ ആഴ്ചകളില്‍ പ്രഖ്യാപിച്ച നിക്ഷേപങ്ങളോ താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മാക്രോണ്‍ ഫ്രഞ്ച് വ്യവസായ പ്രതിനിധികളുമായുള്ള നടത്തിയ കൂടിക്കാഴ്ചയില്‍ മാക്രോണ്‍ പറഞ്ഞു.

ഫ്രഞ്ച് ഷിപ്പിങ് കമ്പനിയായ സി.എം.എ സി.ജി.എം ഷിപ്പിങ് ലോജിസ്റ്റിക്‌സും ടെര്‍മിനലുകളും നിര്‍മിക്കുന്നതിനായി യുഎസില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഏതാനും ആഴ്ച്ചയ്ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാക്രോണിന്റെ നിര്‍ദേശം വരുന്നത്. കമ്പനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് ഫ്രഞ്ച് കമ്പനിയുടെ പദ്ധതിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഇവര്‍ക്ക് പുറമെ ഫ്രഞ്ച് ഇലക്ട്രിക്കല്‍ ഉപകരണ വിതരണക്കാരായ ഷ്‌നൈഡര്‍ ഇലക്ട്രികും യു.എസില്‍ 700 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചിരുന്നു. യു.എസിലെ എനര്‍ജി മേഖലയിലെ കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയ സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനാണ് കമ്പനി നിക്ഷേപം പ്രഖ്യാപിച്ചത്.

ട്രംപിന്റെ താരിഫുകളോട് ഇതുവരെ ഒരു പ്രതികാര നടപടിയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിട്ടില്ലെങ്കിലും തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം ട്രംപിന്റെ പകരച്ചുങ്കത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞു. കോവിഡിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഡോളറിന്റെ മൂല്യം ഇപ്പോഴുള്ളത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പകരച്ചുങ്കം പഖ്യാപിച്ചത്. ഇന്ത്യക്ക് 26 ശതമാനം തീരുവ ചുമത്തിയ ട്രംപ് തങ്ങള്‍ ഇന്ത്യക്ക് ഡിസ്‌കൗണ്ട് താരിഫ് ആണ് ഏര്‍പ്പെടുത്തിയതെന്നും പറയുകയുകയുണ്ടായി. എന്നാല്‍ നിലവില്‍ ട്രംപിന്റെ താരിഫ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ട്ടിച്ചിട്ടില്ല.

ഇന്ത്യക്ക് പുറ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം താരിഫും, യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതിക്ക് 20 ശതമാനം, ദക്ഷിണ കൊറിയന്‍ ഉത്പന്നങ്ങളില്‍ 25 ശതമാനം, ജാപ്പനീസ് ഉത്പന്നങ്ങള്‍ക്ക് 24 ശതമാനം, തായ്‌വാന്‍ ഉത്പന്നങ്ങള്‍ക്ക് 32 ശതമാനം എന്നിങ്ങനെയാണ് താരിഫുകള്‍.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്.

Content Highlight: Trump’s retaliatory tariffs; Macron tells European companies to temporarily suspend investments in the US

We use cookies to give you the best possible experience. Learn more