| Tuesday, 17th March 2026, 3:03 pm

ഇറാനിലെ റാലികള്‍ എ.ഐ ആണെന്ന ട്രംപിന്റെ വാദം പെഹ്‌ലവിയുടേതിന് സമാനം; പരിഹസിച്ച് ലാരിജാനി

നിഷാന. വി.വി

ടെഹ്‌റാന്‍: ഇറാനിലുടനീളം അടുത്തിടെയുണ്ടായ യു.എസ്-ഇസ്രഈലി വിരുദ്ധ പ്രതിഷേധങ്ങള്‍ എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ തളളി ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി.

അമേരിക്കന്‍ പ്രസിഡന്റിനെ സാഹചര്യത്തിന്റെ യാഥാര്‍ത്ഥ്യം ഭയപ്പെടുത്തുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും ലാരിജാനി പറഞ്ഞു.

1979ലെ ഇസ്‌ലാമിക വിപ്ലവ കാലത്ത് പഹ്‌ലവി ഭരണകൂടം വാദിച്ച അതേ രീതിയിലാണ് ട്രംപ് ഇപ്പോള്‍ വാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

47 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ജനക്കൂട്ടം യഥാര്‍ത്ഥമല്ലെന്നും അവരുടെ ശബ്ദങ്ങള്‍ ടേപ്പ് റെക്കോര്‍ഡിംഗുകളില്‍ നിന്നുള്ളതാണെന്നും പഹ്ലവി ഭരണകൂടം വാദിച്ചിരുന്നു.

ഇന്ന് ഇസ്രഈലിനും അമേരിക്കയ്ക്കുമെതിരായി പ്രതിഷേധം പ്രകടിപ്പിക്കാന്‍ ദശ ലക്ഷക്കണക്കിന് ഇറാനികള്‍ രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ തെരുവിലിറങ്ങിയിട്ടുണ്ട്,’ ലാരിജാനി പറഞ്ഞു.

എപ്സ്റ്റീന്‍ ശൃംഖലയുടെ അവശിഷ്ടങ്ങള്‍ക്കെതിരെ ഇറാന്റെ ചരിത്രപരമായ വിജയം അടുത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായി ഇസ്രഈലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: Trump’s claim that Iran’s rallies are AI is similar to Pahlavi’s; Larijani mocks

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more