| Tuesday, 7th March 2017, 7:43 am

ഇറാഖിനെ ഒഴിവാക്കി ട്രംപിന്റെ പുതിയ കുടിയേറ്റ നിയന്ത്രണ ബില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കുടിയേറ്റ നിയന്ത്രണ ബില്ലില്‍ ഭേദഗതിയുമായി അമേരിക്കന്‍ പ്രിസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിലക്കേര്‍പ്പെടുത്തിയവയില്‍ നിന്നും ഇറാഖിനെ ഒഴിവാക്കി കൊണ്ടാണ് ട്രംപ് പുതിയ ഉത്തരവിറക്കിയത്.

ഗ്രീന്‍ കാര്‍ഡുള്ളവരേയും നേരത്തെ വിസ ലഭിച്ചിട്ടുള്ളവരേയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം ആറുരാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കാണ് വിലക്ക്.

നേരത്തെ ഇറാഖടക്കം ഏഴുരാജ്യങ്ങളില്‍ നിന്നുമുള്ളവരെ വിലക്കി കൊണ്ടായിരുന്നു ട്രംപ് കുടിയേറ്റ നിയന്ത്രണ ബില്ല് അവതരിപ്പിച്ചത്. മുസ്ലീം രാജ്യങ്ങളായ ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയത്.

മാര്‍ച്ച് 16 മുതലാണ് നിയമം പ്രാബല്ല്യത്തില്‍ വരിക. അധികാരത്തിലേറിയതിന് പിന്നാലെ തന്നെ ട്രംപ് കുടിയേറ്റ നിയന്ത്രണബില്ല് അവതരിപ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇടപ്പെട്ട് ബില്ല് സ്റ്റേ ചെയ്യുകയായിരുന്നു.

കുടിയേറ്റ പരിഷ്‌കാരങ്ങളുടെ ഭാഗമായി അമേരിക്ക എച്ച് 1 ബി.സി വിസ നല്‍കുന്നത് താല്‍ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. എപ്രില്‍ മുതല്‍ ആറുമാസത്തേക്കാണ് വിസ നല്‍കുന്നത് നിറുത്തി വച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more