വാഷിങ്ടൺ: ഇറാനിൽ അമേരിക്കൻ സേന പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനമാണ് കാഴ്ചവച്ചതെന്നും 10ൽ 15 മാർക്ക് നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത ടെക് എക്സിക്യൂട്ടീവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നമ്മൾ യുദ്ധമുഖത്ത് നല്ല പ്രടകനമാണ് കാഴ്ചവെക്കുന്നത്, ചിലർ എന്നോട് ഈ പ്രകടനത്തിന് 10ൽ എത്ര മാർക്കുനൽകുമെന്ന് ചോദിച്ചു, 15 മാർക്കുനൽകുമെന്നായിരുന്നു എന്റെ മറുപടി,’ ട്രംപ് പറഞ്ഞു.
‘നമ്മൾ മികച്ച ഒരു നിലയിലാണിപ്പോഴുള്ളത്, ഇറാന്റെ നേതൃത്വത്തെ ഒറ്റയടിക്കുതന്നെ നിലംപരിശാക്കാൻ നമുക്ക് കഴിഞ്ഞു, നേതാവാകാൻ ആഗ്രഹിച്ച എല്ലാവരും മരണത്തിന് കീഴടങ്ങി,’ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം തുടച്ചുനീക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ആണവായുധങ്ങൾ ശേഖരിക്കുന്നത് തടയലാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആവർത്തിച്ചു.
ഭ്രാന്തൻമാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകുമ്പോൾ, മോശം കാര്യങ്ങൾ സംഭവിക്കുമെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ആണവ കരാറിനെ ഏറ്റവും മോശമായ കരാറെന്നും ട്രംപ് പറഞ്ഞു.
ഇറാനിൽ അമേരിക്ക ആക്രമണ നടത്തിയ ആദ്യ ദിനം തന്നെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയെ കൊലചെയ്തതായും അദ്ദേഹം ആവർത്തിച്ചു.
ഇറാന്റെ പൗരോഹിത്യ നേതൃത്വത്തെ പൂർണമായും തകർത്തുവെന്നും വൈറ്റ് ഹൗസ് പറഞ്ഞു. അതേസമയം ട്രംപ് ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി കൃത്യമായ മറുപടി നൽകിയില്ല.
നിലവിലെ ആക്രമണങ്ങൾക്കുശേഷം ഇറാനിൽ അമേരിക്ക ഒരു സ്ഥിര സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ മറുപടി.
ഇറാനെതിരായി തുടങ്ങിവെച്ച ആക്രമണം പശ്ചിമേഷ്യയിലാകെ വ്യാപിച്ചിരിക്കുകയാണ്. ഇതുവരെ 1000 ത്തിലധികം ഇറാൻ പൗരന്മാരും 50 ലെബനൻ പൗരന്മാരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
Content Highlight: Trump rates US attack on Iran ’15 out of 10′