| Monday, 9th November 2026, 12:54 pm

കാര്യങ്ങളെ ഗൗരവത്തോടെ കാണാന്‍ ട്രംപ് തയാറാകണം; അമേരിക്കന്‍ ജനതയ്ക്കായി ഒന്നിച്ച് നില്‍ക്കാന്‍ തയ്യാറെന്ന് അബ്ദുല്‍ എല്‍ സയ്ദ്

നിഷാന. വി.വി

വാഷിങ്ടണ്‍: ട്രംപ് ഭരണകൂടം കാര്യങ്ങളെ ഗൗരവത്തോടെ സമീപിച്ചാല്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ അബ്ദുല്‍ എല്‍ സയിദ്.

അമേരിക്കന്‍ ജനതയ്ക്കായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഡെമോക്രാറ്റുകള്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ട്രംപ് ഭരണകൂടം കാര്യങ്ങളെ ‘ഗൗരവത്തോടെ സമീപിക്കാന്‍’ തയ്യാറായാല്‍ മാത്രമേ ഈ സഹകരണം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പ്രതികാരങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നിയമനിര്‍മാണങ്ങള്‍ക്കാണ് ഡെമോക്രാറ്റുകള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് എല്‍ സയ്ദ് എ.ബി.സി ന്യൂസിന് നല്‍കിയ
അഭിമുഖത്തില്‍ പറഞ്ഞു.

ഇസ്രഈലിനുള്ള സൈനിക സഹായം പരിമിതപ്പെടുത്തണമെന്ന ട്രംപിന്റെ നിര്‍ദേശം ഉള്‍പ്പെടെയുള്ള പൊതുവായ വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സ്റ്റീഫന്‍ മില്ലറെ നിയമിച്ച ട്രംപിന്റെ നടപടിയെ കടുത്ത ഭാഷയിലാണ് എല്‍-സയ്ദ് വിമര്‍ശിച്ചത്. ‘ട്രംപിസത്തിന്’ എതിരായാണ് മിഷിഗണിലെ വോട്ടര്‍മാര്‍ തനിക്ക് ജനവിധി നല്‍കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Content Highlight: Trump must be willing to take matters seriously; Abdul El-Sayed expresses readiness to stand united for the American people.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more