| Wednesday, 30th April 2025, 9:10 am

യു.എസിലേക്ക് കടക്കാൻ ശ്രമിച്ചയാളെ മർദിച്ചുകൊലപ്പെടുത്തി; കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ച് ട്രംപിന്റെ അതിർത്തി പൊലീസ് മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: യു.എസിലേക്ക് കടക്കാൻ ശ്രമിച്ചയാളുടെ കസ്റ്റഡി മരണം ട്രംപിന്റെ അതിർത്തി പൊലീസ് മൂടിവെക്കാൻ ശ്രമിച്ചതായി വിമർശനം. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത വ്യക്തിയുടെ മരണം മൂടിവയ്ക്കാൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി) മേധാവിയായി ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്ത റോഡ്‌നി സ്കർട്ട് ശ്രമിച്ചതായാണ് ആരോപണം.

2010ൽ സാൻ ഡീഗോയിൽ അനസ്താസിയോ ഹെർണാണ്ടസ് റോജാസിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സ്കോട്ട് എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ച് സി.ബി.പി കമ്മിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥനായ ജെയിംസ് വോങ്ങാണ് കത്തയച്ചത്. തന്റെ കത്തിലൂടെയായിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്.

അമേരിക്കയിലേക്ക് അനധികതൃതമായി കടക്കാൻ ശ്രമിച്ച അനസ്താസിയോ ഹെർണാണ്ടസ് റോജാസിന്റെ കേസ് സാൻ ഡീഗോ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. സ്കോട്ട് ആ പ്രദേശത്തെ ഒരു മുതിർന്ന ബോർഡർ പട്രോളിങ് ഉദ്യോഗസ്ഥനായിരുന്നു. അതിനാൽ തന്നെ കേസിൽ റോജാസിന്റെ മരണത്തെക്കുറിച്ചുള്ള പല വിവരങ്ങളും സ്കർട്ട് മൂടിവെച്ചു. ബോർഡർ പട്രോളിങ് വളരെ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് സ്കർട്ട് കെട്ടിച്ചമച്ചുവെന്നും ആരോപങ്ങൾ ഉയർന്നു.

‘സ്കർട്ട് കേസിൽ തന്റെ അധികാരം ദുരുപയോഗം ചെയ്തു. അദ്ദേഹം ഇപ്പോൾ ഇരിക്കാനൊരുങ്ങുന്ന സ്ഥാനത്തിലെത്താൻ യോഗ്യനല്ല,’ ജെയിംസ് വോങ് വിമർശിച്ചു. തന്റെ അധികാര സ്ഥാനം ആവർത്തിച്ച് ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരാളുടെ കൈകളിൽ, സി.ബി.പി അധികാരം എത്തിയാൽ അയാൾ അധികാരം കൂടുതൽ ദുരുപയോഗം ചെയ്യുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയമിന് അയച്ച കത്തിൽ എഴുതി.

മെക്സിക്കോയുമായുള്ള അതിർത്തിയിൽ മതിൽ പണിയാനുള്ള പ്രസിഡന്റിന്റെ പ്രതിജ്ഞയെ പിന്തുണയ്ക്കുകയും ജോ ബൈഡന്റെ കുടിയേറ്റ നയത്തെ വിമർശിക്കുകയും ചെയ്ത മുൻ യു.എസ് അതിർത്തി പട്രോളിങ് മേധാവിയാണ് സ്കോട്ട്. സി.ബി.പി കമ്മീഷണർ എന്ന നിലയിൽ, അതിർത്തി പട്രോളിങ്ങും യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള പ്രവേശന തുറമുഖങ്ങളും ഉൾപ്പെടുന്ന ഏറ്റവും വലിയ ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളിൽ ഒന്നിനെ നയിക്കുന്ന വ്യക്തിയുമാണ് സ്കോട്ട്.

സി.ബി.പി ജീവനക്കാരാണ് പലപ്പോഴും കുടിയേറ്റക്കാരെ ആദ്യം കൈകാര്യം ചെയ്യുന്നത്. കമ്മീഷണർ എന്ന നിലയിൽ, കുടിയേറ്റ നയത്തോടുള്ള പ്രസിഡന്റിന്റെ കർശനമായ സമീപനം നടപ്പിലാക്കുന്നതിൽ സ്കോട്ടിന് വലിയ പങ്ക് വഹിക്കാൻ കഴിയും.

അധികാരമേറ്റതിനുശേഷം ട്രംപ് കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുകയും മെക്സിക്കോയുമായുള്ള അതിർത്തിയിൽ വിന്യസിക്കാൻ യു.എസ് സൈന്യത്തിന് അധികാരം നൽകുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം, അരിസോണയിലെ അതിർത്തി പട്രോളിങ് ഏജന്റുമാർ ഒരു യു.എസ് പൗരനെ രേഖകളില്ലെന്ന് ആരോപിച്ച് അരിസോണയിൽ ഏകദേശം 10 ദിവസത്തേക്ക് തടഞ്ഞുവെച്ചിരുന്നു.

Content Highlight: Trump border pick accused of ‘cover-up’ over death of man beaten by US agents

We use cookies to give you the best possible experience. Learn more