കീവ്: മിഡില്‍ ഈസ്റ്റിലെ ഇറാന്റെ ഡ്രോണാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ട്രംപ് ഉക്രെയ്‌നോട് സഹായം അഭ്യര്‍ത്ഥിച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി.
റഷ്യന്‍ അധിനിവേശത്തിനെതിരെ റഷ്യന്‍ ഡ്രോണുകളെ നേരിട്ട് പരിചയമുള്ള ഉക്രെനിയന്‍ വിധഗ്ദരുടെ സേവനമാണ് യു.എസ് ആവശ്യപ്പെട്ടത്.
‘ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന ഉക്രെനിയന്‍ സെപഷ്യലിസ്റ്റുകളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ഞാന്‍ നിര്‍ദേശങ്ങള്‍ നല്‍കി,’ സെലന്‍സ്‌കി പറഞ്ഞു.
തങ്ങളുടെ സ്വന്തം പ്രതിരോധത്തെ ബാധിക്കാത്ത രീതിയില്‍ ഡ്രോണ്‍ പ്രതിരോധ സാങ്കേതിക വിദ്യയും സ്‌പെഷ്യലിസ്റ്റുകളെയും നല്‍കാന്‍ ഉക്രെയ്ന്‍ തയ്യാറാണെന്നും സെലന്‍സ്‌കി അറിയിച്ചു.
എന്നാല്‍ ഇതിന് പകരമായി പേട്രിയേറ്റ് മിസൈലുകള്‍ നല്‍കണമെന്നും വെടിനിര്‍ത്തലിനായി മധ്യേഷ്യന്‍ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും സെലന്‍സ്‌ക്കി ആവശ്യപ്പെട്ടു.
ബഹ്‌റൈന്‍ രാജാവുമായും കുവൈത്ത് കിരീടാവകാശിയുമായും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി സെലന്‍സ്‌ക്കി പറഞ്ഞു.
ഏത് രാജ്യത്തിന്റെയും സഹായം സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.
ഇറാനിലെ ഇസ്രഈല്‍-യു.എസ് സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെ യു.എസ് ബേസുകളെ ലക്ഷ്യം വെച്ച് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യാക്രമണം നടത്തിയിരുന്നു.
ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ക്കായുളള സഹായാഭ്യര്‍ത്ഥന. ഇതുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമപാത അടച്ചിരുന്നു.
Content HIghlight: Trump asked Ukraine for help in countering Iranian drones: Zelensky