| Monday, 24th August 2026, 10:35 pm

എച്ച് വണ്‍ ബി വിസക്ക് ഒരു ലക്ഷം ഡോളറിന് മുകളില്‍ സ്ഥിരം ഫീസ് ഈടാക്കാന്‍ യു.എസ് നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസില്‍ എച്ച് വണ്‍ ബി വിസയ്ക്ക് ഒരു ലക്ഷം ഡോളറിന് മുകളില്‍ ഫീസ് സ്ഥിരമാക്കാന്‍ നിര്‍ദേശവുമായി ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷം ട്രംപ് താത്ക്കാലികമായി ഫീസ് ചുമത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ വര്‍ധിപ്പിക്കാനും സ്ഥിരമാക്കാനും തീരുമാനിച്ചത്.

ഇന്ത്യക്കാര്‍ അടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കുന്നതാണ് യു.എസിന്റെ തീരുമനാനം. വര്‍ധിപ്പിച്ച ഫീസ് നിയമവിരുദ്ധമാണോ എന്ന കാര്യം യു.എസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ തീരുമാനം പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം വിസയുടെ നിരക്ക് ഉയര്‍ത്തിയതിനെ ഫെഡറല്‍ കോടതി തടഞ്ഞിരുന്നു.

എച്ച് വണ്‍ ബി വിസ ഉടമകളില്‍ 70 ശതമാനത്തിന് മുകളില്‍ ഇന്ത്യക്കാരാണ്. 2024ല്‍ മാത്രം നാല് ലക്ഷത്തോളം പേര്‍ക്കാണ് യു.എസ് എച്ച് വണ്‍ ബി വിസ നല്‍കിയത്. ഇതില്‍ 71 ശതമാനം ഇന്ത്യന്‍ വംശജരാണ്.

പുതിയ ഫീസ് പ്രഖ്യാപിച്ചതിന് പുറമെ ഈ മാസം ആദ്യം തൊഴില്‍ രഹിതരായ എച്ച് വണ്‍ ബി വിസ ഉടമകള്‍ക്കുള്ള ഗ്രേസ് പിരിയഡ് ഒഴിവാക്കാന്‍ യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് അവരെ യു.എസ് വിടാന്‍ നിര്‍ബന്ധിതരാക്കുന്ന നടപടിയാണ്.

ഇതുപോലുള്ള ഒരു നീക്കം തൊഴിലാളികളെയും അവരുടെ ആശ്രിതരെയും ഉടന്‍ തന്നെ രാജ്യം വിടാന്‍ നിര്‍ബന്ധിതരാക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. നേരത്തെ 60 ദിവസമായിരുന്നു തൊഴില്‍ രഹിതരായ എച്ച് വണ്‍ ബി വിസ ഉടമകള്‍ക്ക് ഗ്രേസ് പിരിയഡ് നല്‍കിയിരുന്നത്.

Content Highlight: Trump administration moves to impose more than $100,000 fee for H-1B worker visas

We use cookies to give you the best possible experience. Learn more