അടുത്ത കാലത്തൊന്നും എയറില്‍ നിന്ന് ഇറങ്ങാന്‍ യാതൊരു സാധ്യതയുമില്ലാത്ത ചിത്രമാണ് ദൃശ്യം 3. ബോക്‌സ് ഓഫീസില്‍ 200 കോടിയിലേറെ കളക്ട് ചെയ്ത ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെ വെറും ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്. ദൃശ്യം എന്ന ഫ്രാഞ്ചൈസിയുടെ പോപ്പുലാരിറ്റിയും മോഹന്‍ലാലിന്റെ സ്റ്റാര്‍ഡവും കൊണ്ട് മാത്രമാണ് ഇത്രയും കളക്ഷന്‍ ലഭിച്ചത്.
വളരെ അലസമായാണ് ജീത്തു ദൃശ്യം 3യുടെ തിരക്കഥയൊരുക്കിയതെന്ന് പലരും വിമര്‍ശിക്കുന്നു. ആദ്യ രണ്ട് ഭാഗങ്ങളിലും സ്വീകാര്യത ലഭിച്ച കഥാപാത്രങ്ങളെ മൂന്നാം ഭാഗത്തിലേക്ക് എത്തിച്ചപ്പോള്‍ കോമാളി ലെവലാക്കിയെന്നാണ് പ്രധാന വിമര്‍ശനം. സിദ്ദിഖ് അവതരിപ്പിച്ച പ്രഭാകറിനെ മൂന്നാം ഭാഗത്തില്‍ വില്ലനായി അവതരിപ്പിച്ചത് പലര്‍ക്കും ദഹിച്ചില്ല.
മകന്‍ മരിച്ച്, ഭാര്യ ഡിപ്രഷനിലായതോടെ നന്മമരമായിരുന്ന പ്രഭാകര്‍ ബീസ്റ്റ് മോഡിലേക്ക് മാറിയത് ആര്‍ക്കും അംഗീകരിക്കാനായിട്ടില്ല. ജോര്‍ജുകുട്ടിയെ പൂട്ടാന്‍ രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ഒരുക്കിയ പ്ലാനിനാണ് പ്രധാന ട്രോള്‍. ജോര്‍ജുകുട്ടിയുടെ മകള്‍ക്ക് കല്യാണാലോചനകള്‍ കൊണ്ടുകൊടുക്കാനായി ബ്രോക്കറെ ഏര്‍പ്പാടാക്കുന്നതും അവിരയെ കൊണ്ട് അഞ്ജുവിനെ കല്യാണം കഴിപ്പിക്കുന്നതുമെല്ലാം പ്രഭാകറിന്റെ ‘മാസ്റ്റര്‍ പ്ലാനായിരുന്നു’.
എന്നാല്‍ ഇത്രയും വലിയ പ്ലാനിനെ വെറും നിമിഷങ്ങള്‍ കൊണ്ട് ജോര്‍ജുകുട്ടി പൊളിച്ചടുക്കി കൊടുക്കുന്നുണ്ട്. മകളെ ഒരിക്കലും നിയമത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ ജോര്‍ജുകുട്ടി തന്നെ അവളുടെ കൈയും കാലും തല്ലിയൊടിച്ച് ആശുപത്രിയിലാക്കുകയാണ്. ജോര്‍ജുകുട്ടിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട അവിര ആരുടെയും സഹായമില്ലാതെ രാമേശ്വരത്ത് എത്തുന്നതായും കാണിക്കുന്നുണ്ട്.
പ്ലാന്‍ പൊളിഞ്ഞെങ്കിലും ജോര്‍ജുകുട്ടി ജയിലിലായത് പ്രഭാകറിനെ ഹാപ്പിയാക്കിയെന്നാണ് സിനിമയില്‍ കാണിക്കുന്നത്. ഇത്രയും ‘ഗംഭീര പ്ലാന്‍’ ഒരുക്കിയ പ്രഭാകറിന്റെ ഭാവി ബിസിനസ് എന്തായിരിക്കുമെന്ന് ട്രോളന്മാര്‍ കണ്ടുപിടിച്ചിരിക്കുകയാണ്. കല്യാണം നടത്താനും അതിനെക്കാള്‍ നന്നായി മുടക്കാനും കഴിവുള്ളതുകൊണ്ട് ഒരു മാട്രിമോണി തുടങ്ങിയാല്‍ പച്ചപിടിക്കുമെന്ന് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നു.
ഒറ്റരാത്രി കൊണ്ട് ഒരാളെ രാമേശ്വരത്തേക്കും അവിടുന്ന് ശ്രീലങ്കയിലുമെത്തിച്ച് പിന്നീട് ടുണീഷ്യയിലേക്ക് പറക്കാന്‍ ഏര്‍പ്പാടാക്കുന്ന ട്രാവല്‍ ഏജന്‍സിയും പ്രഭാകറിന് പറ്റുന്ന ബിസിനസാണെന്ന് ചിലര്‍ ട്രോളുന്നുണ്ട്.
സരിതക്ക് വീട് വാങ്ങിയതും ജോസിന് നല്‍കിയ പണവും മറ്റ് ബ്രോക്കര്‍മാര്‍ക്ക് നല്‍കിയ കാശും, അവിരയെ ബിസനസില്‍ സഹായിച്ച പൈസയെല്ലാം ചേര്‍ത്ത് നോക്കിയാല്‍ മിനിമം പത്ത് കോടിയോളമെങ്കിലും പ്രഭാകറിന് നഷ്ടമായെന്നാണ് ട്രോളന്മാരുടെ കണക്കുകൂട്ടല്‍. ദൃശ്യം ഫ്രാഞ്ചൈസിയിലെ വേദനിക്കുന്ന കോടീശ്വരനെന്നാണ് പ്രഭാകറിനെ ട്രോളന്മാര്‍ വിശേഷിപ്പിക്കുന്നത്.
Content Highlight: Trolls on Siddique’s plan in Drishyam 3 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ