തിയേറ്റര്‍ റിലീസ് സമയത്ത് പോസിറ്റീവ് പറഞ്ഞവര്‍ തന്നെ ഒ.ടി.ടിയിലെത്തിയപ്പോള്‍ ട്രോളി എയറിലാക്കുകയാണ് ദൃശ്യം 3 എന്ന ബ്ലോക്ക്ബസ്റ്ററിനെ. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ദൃശ്യം 3 ആമസോണ്‍ പ്രൈമിലെത്തിയ അന്ന് മുതല്‍ ഓരോ സീനും ഡയലോഗും ട്രോളിന് ഇരയാവുകയാണ്.
രണ്ടാം ഭാഗത്തില്‍ തന്നെ ഇനി പറയാനൊന്നും ബാക്കിയില്ലെന്ന രീതിയില്‍ അവസാനിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ പല കഥാപാത്രങ്ങളെയും ജീത്തു ജോസഫ് കോമഡിയാക്കികളഞ്ഞു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പല സീനുകളും ഇപ്പോഴും ട്രോള്‍ പേജുകളിലെ കണ്ടന്റാണ്. 200 കോടി കളക്ഷന്‍ ലഭിച്ച ഒരു ചിത്രം ഇത്തരത്തില്‍ ട്രോള്‍ മെറ്റീരിയലാകുന്ന കാഴ്ച മലയാളത്തില്‍ ആദ്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
ദൃശ്യം 3 Photo: Theatrical poster
അത്തരത്തില്‍ ഒരു ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മിഥുനത്തില്‍ മോഹന്‍ലാലും ജഗതിയും തമ്മില്‍ സംസാരിക്കുന്ന മീമിനെ വെച്ചാണ് ട്രോള്‍. ദൃശ്യം 3യില്‍ ഇടക്കിടെ കുത്തിക്കയറ്റിയ പരസ്യത്തെക്കുറിച്ചാണ് ട്രോളില്‍ സംസാരിക്കുന്നത്. അടുത്ത ഭാഗം ചെയ്യുന്നുണ്ടെങ്കില്‍ പരസ്യം സ്‌കിപ് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കണമെന്നും ട്രോളില്‍ പറയുന്നു.
‘100 രൂപക്ക് പെട്രോളടിച്ചാല്‍ 20 ശതമാനം എഥനോള്‍ കിട്ടുന്നതുപോലെ 100 രൂപക്ക് ടിക്കറ്റെടുത്താല്‍ 20 രൂപക്ക് പരസ്യം കാണേണ്ടി വരുന്ന അവസ്ഥയാണ്’ എന്നാണ് പോസ്റ്റില്‍ നല്‍കിയ ക്യാപ്ഷന്‍. ട്രോള്‍ റിപബ്ലിക് എന്ന പേജിലാണ് ഈ ട്രോള്‍ പോസ്റ്റ് പങ്കുവെച്ചത്. കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റ് ഇതിനോടകം വൈറലായി.
തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ദൃശ്യം 3യില്‍ കുത്തിക്കയറ്റിയ പരസ്യങ്ങള്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. അതില്‍ ഏറ്റവും ട്രോള്‍ ലഭിച്ചത് തൊടുപുഴയിലെ കല്യാണ്‍ ജ്വലേഴ്‌സിന്റെയായിരുന്നു. കല്യാണത്തിന് എറണാകുളത്തുള്ള കല്യാണ്‍ ജ്വലേഴ്‌സില്‍ നിന്ന് സ്വര്‍ണമെടുക്കാമെന്ന് റാണി പറയുമ്പോള്‍ ‘കല്യാണ്‍ ജ്വലേഴ്‌സ് തൊടുപുഴയിലുമുണ്ടല്ലോ’ എന്നാണ് ജോര്‍ജുകുട്ടിയുടെ മറുപടി. ഇതിന് പുറമെ തൊടുപുഴയിലുള്ള മിസ്റ്റി മൗണ്ടൈന്‍ റിസോര്‍ട്ട്, കോസ്‌കി ബൊട്ടീക് എന്നിവയുടെ പരസ്യം മുഴച്ചുനില്‍ക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ കഥാപാത്രം ഓടിക്കുന്ന എം.ജി ഹെക്ടര്‍ കാറിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്തതും കാറിന് പരസ്യം നല്‍കാന്‍ വേണ്ടിയിട്ടാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സിനിമയില്‍ ബ്രാന്‍ഡുകളുടെ പരസ്യം കൊണ്ടുവരുന്നത് ആദ്യമായിട്ടല്ല. മാര്‍വല്‍ തങ്ങളുടെ സിനിമകളില്‍ ഇത്തരം ബ്രാന്‍ഡിങ് നടത്തുന്നത് വളരെ മനോഹരമായിട്ടാണ്. അത്തരം രീതിയില്‍ ബ്രാന്‍ഡിങ് ചെയ്യുകയാണ് വേണ്ടതെന്നും കമന്റുകളുണ്ട്.
Content Highlight: Trolls on Brand highlighting in Drishyam 3 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ