| Thursday, 2nd July 2026, 2:45 pm

'എ ഗീതു മോഹന്‍ദാസ് അപ്പ്രോച്ച്'... ടോക്‌സിക് പുതിയ ട്രെയ്‌ലര്‍ പ്രമോദ് പപ്പനുള്ള ട്രിബ്യൂട്ടെന്ന് ട്രോളന്മാര്‍

അമര്‍നാഥ് എം.

അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ പ്രതീക്ഷകളൊന്നുമില്ലാതിരിക്കുകയും പിന്നീടുള്ള ഓരോ അപ്‌ഡേറ്റുകളും നിരാശ സമ്മാനിക്കുകയും ചെയ്ത ചിത്രമാണ് ടോക്‌സിക്. കെ.ജി.എഫിന് ശേഷം മൂന്ന് വര്‍ഷത്തോളം സമയമെടുത്ത് യഷ് പൂര്‍ത്തിയാക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹന്‍ദാസാണ്. ഈ വര്‍ഷം മാര്‍ച്ച് 19ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പല തവണ മാറ്റിവെച്ച് ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ടോക്‌സിക്കിലെ നായികമാരെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തുവിട്ടത്. കിയാര അദ്വാനി, താര സുതാര്യ, ഹുമ ഖുറേഷി, നയന്‍താര, രുക്മിണി വസന്ത് എന്നിവരെ പരിചയപ്പെടുത്തുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. യഷിനൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളാണ് ടോക്‌സിക്കിന്റെ പ്രധാന ആകര്‍ഷണം.

ടോക്‌സിക് Photo: Screen grab/ KVN Productions

എന്നാല്‍ ടീസറില്‍ ഇടക്കിടെ വരുന്ന വിവരണം പലരിലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. ട്രോള്‍ പേജുകളില്‍ അടുത്തിടെ വൈറലായ പ്രമോദ് പപ്പന്‍ സിനിമകളെ അനുകരിക്കുകയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. ടീസറിലെയും ട്രെയ്‌ലറിലെയും സീനുകള്‍ക്കിടയില്‍ സിനിമയെക്കുറിച്ച് വിവരിക്കുന്ന സ്‌റ്റൈലാണ് പ്രമോദ് പപ്പന്‍ കോമ്പോയുടേത്.

മലയാളികള്‍ മറന്നുതുടങ്ങിയ ഈ ‘പ്രമോദ് പാപ്പനിക് അപ്പ്രോച്ച്’ അടുത്തിടെ റോസ്റ്റ് ചാനലുകളിലൂടെ വീണ്ടും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന പാന്‍ ഇന്ത്യന്‍ പ്രൊജക്ടില്‍ പ്രമോദ് പപ്പന് ഗീതു മോഹന്‍ദാസ് വക ട്രിബ്യൂട്ടാണെന്ന് ട്രോളന്മാര്‍ പരിഹസിക്കുകയാണ്. ‘എ ഗീതു മോഹന്‍ദാസ് അപ്പ്രോച്ച്’ എന്നാണ് ടോക്‌സിക് ടീസറിനെ വിശേഷിപ്പിക്കുന്നത്.

ടോക്‌സിക് Photo: Screen grab/ KVN Productions

അതോടൊപ്പം തന്നെ ടീസറിലെ പല രംഗങ്ങളും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. നായികമാര്‍ക്കൊപ്പമുള്ള യഷിന്റെ ചൂടന്‍ രംഗങ്ങളും സ്ത്രീ കഥാപാത്രങ്ങളെ ഒബ്ജക്ടിഫൈ ചെയ്ത് അവതരിപ്പിച്ച രീതിയെയും വിമര്‍ശിക്കുകയാണ്. ടീസറിന്റെ ഒടുവില്‍ തന്നെ കൊല്ലാന്‍ വരുന്ന സ്ത്രീ കഥാപാത്രങ്ങളെ യഷിന്റെ കഥാപാത്രം ട്രീറ്റ് ചെയ്യുന്ന രീതിയെ കീറിമുറിക്കുകയാണ് പലരും.

ഗീതു മോഹന്‍ദാസ്, ടോക്‌സിക് Photo: Screen grab/ KVN Productions

WCCയുടെ ഭാഗമായിരുന്ന ഗീതു മോഹന്‍ദാസ്, താന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ സ്ത്രീ വിരുദ്ധത പച്ചക്ക് വരച്ചുകാണിക്കുകയാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റുകള്‍. എന്നാല്‍ സിനിമ റിലീസാകാതെ ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് ശരിയെല്ലെന്ന് ഗീതുവിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Trolls for Toxic teaser dialogues

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more