| Wednesday, 17th June 2026, 8:30 pm

ലക്ഷക്കണക്കിന് നീറ്റ് ചോദ്യപേപ്പറുകള്‍ കൈസേ സ്‌പ്രെഡ് കരേഗാ; പാകിസ്ഥാനിലെ സംഭാഷണം പുറത്ത്, ടെലിഗ്രാം നിരോധിച്ചതിന് പിന്നാലെ ധുരന്ധറിന് ട്രോള്‍

അമര്‍നാഥ് എം.

നീറ്റ് ചോദ്യപേപ്പര്‍ ചേര്‍ച്ച തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നീറ്റ് പുനപരീക്ഷാ തിയതിയായ ജൂണ്‍ 22 വരെയാണ് ടെലിഗ്രാമിന് നിരോധനം. തുടര്‍ച്ചയായി ചോദ്യപേപ്പര്‍ ചോരുന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ യുവാക്കളുടെ കണ്ണില്‍ പൊടിയിടാനാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. എക്‌സ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി സകല പ്ലാറ്റ്‌ഫോമുകളിലും സര്‍ക്കാരിന്റെ ഈ നീക്കത്തെ ട്രോളിക്കൊണ്ട് പലരും രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് ചിത്രം ധുരന്ധറുമായി ബന്ധപ്പെടുത്തിയാണ് പല ട്രോളുകളും.

വര്‍ഷങ്ങള്‍ക്ക് ശേഷം ധുരന്ധര്‍ 3 വരികയാണെങ്കില്‍ ടെലിഗ്രാം നിരോധനത്തെ വെള്ളപൂശുന്ന സീനുണ്ടാകുമെന്നാണ് പല ട്രോളുകളും പറഞ്ഞുവെക്കുന്നത്. നീറ്റിന്റെ ചോദ്യപേപ്പര്‍ ചോരുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നും അവിടുന്ന് ഇന്ത്യയിലേക്ക് ടെലിഗ്രാമിലൂടെ അയക്കാതിരിക്കാന്‍ വേണ്ടിയാണ് മോദി ഈ ആപ്പിനെ നിരോധിച്ചതെന്നും പറയുന്ന സീന്‍ ഉണ്ടാകുമെന്നാണ് ട്രോള്‍.

മാധവന്‍ അവതരിപ്പിച്ച അജയ് സാന്യാല്‍ ( യഥാര്‍ത്ഥത്തില്‍ അജിത് ഡോവല്‍) എന്ന കഥാപാത്രവും രണ്‍വീര്‍ സിങ് അവതരിപ്പിച്ച ഹംസയും നരേന്ദ്ര മോദിയും ചേര്‍ന്ന് ടെലിഗ്രാമിനെ പൂട്ടുന്ന എ.ഐ ഇമേജ് ഉപയോഗിച്ചുകൊണ്ടുള്ള ട്രോള്‍ ചിരിയുണര്‍ത്തുന്നുണ്ട്. ആദിത്യ ധര്‍ ഇപ്പോള്‍ തന്നെ നീറ്റ് പേപ്പര്‍ ചോര്‍ച്ചയെ ന്യായീകരിക്കുന്ന സീനുകള്‍ എഴുതി തുടങ്ങിയെന്നും ട്രോളന്മാര്‍ പരിഹസിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട നോട്ട് നിരോധനത്തെ വെള്ളപൂശുന്ന ചിത്രമായിരുന്നു ധുരന്ധര്‍ 2. സംവിധായകന്‍ ആദിത്യ ധറിന്റെ സംഘപരിവാര്‍ ചായ്‌വിനെ വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്തെത്തി. പാകിസ്ഥാനില്‍ നിന്ന് വരുന്ന 6000 കോടിയുടെ കള്ളപ്പണം തടയാന്‍ വേണ്ടിയാണ് 2016ല്‍ നരേന്ദ്ര മോദി 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ചതെന്നാണ് ആദിത്യ ധര്‍ ധുരന്ധറില്‍ പറഞ്ഞുവെച്ചത്.

നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ, ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെ താറുമാറാക്കിയ നോട്ട് നിരോധനം എന്‍.ഡി.എ ഗവണ്മെന്റിന്റെ വലിയ പരാജയമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതോടെയാണ് നോട്ട് നിരോധനം പരാജയമായിരുന്നെന്ന സത്യാവസ്ഥ പലരും അറിഞ്ഞത്.

Content Highlight: Trolls for Aditya Dhar and Dhurandhar movie after Telegram ban

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more