സ്റ്റാര്‍ കാസ്റ്റും കണ്ണഞ്ചിപ്പിക്കുന്ന ബജറ്റും ഉണ്ടായിരുന്നിട്ടും പ്രേക്ഷകര്‍ കൈയൊഴിഞ്ഞ ചിത്രമാണ് പേട്രിയറ്റ്. മോളിവുഡിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം ഒരു ഇംപാക്ടും ഉണ്ടാക്കാതെ പോവുകയായിരുന്നു. 130 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം 100 കോടി പോലും നേടാതെയാണ് കളംവിട്ടത്.
കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയിലെത്തിയിരുന്നു. സീ ഫൈവില്‍ സ്ട്രീം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ട്രോളന്മാരുടെ ഇരയായിരിക്കുകയാണ്. ചിത്രത്തില്‍ ലോജിക്കില്ലാത്ത പല സീനുകളെയും കീറിമുറിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സീനുകള്‍ ഒരു ഇംപാക്ടും നല്‍കാതെ പോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇത്രയും വലിയൊരു സിനിമയുടെ ക്ലൈമാക്‌സിനെ സംവിധായകന്‍ സമീപിച്ച രീതിയെയും വിമര്‍ശിക്കുന്നവരുണ്ട്. അതിശക്തനായ, ആര്‍ക്കും തൊടാനാകാത്ത ഉയരത്തില്‍ നില്‍ക്കുന്ന വില്ലന്റെ സാമ്രാജ്യം നായകന്‍ നശിപ്പിക്കുന്നതാണ് ക്ലൈമാക്‌സില്‍ കാണിക്കുന്നത്. എന്നാല്‍ നായകന്‍ വില്ലനെ കൊല്ലാതെ വിടുകയാണ്. രക്ഷപ്പെട്ട് ഓടുന്ന വില്ലനെ ചിലര്‍ പിന്നാലെ ഫോളോ ചെയ്യുന്നുണ്ട്.
കൈയില്‍ പൂത്തിരിയുമായിട്ട് ഒരുകൂട്ടമാളുകള്‍ വില്ലനെ പിന്തുടരുന്നതും ഒടുവില്‍ കാര്‍ നിയന്ത്രണം വിട്ട് വില്ലന്‍ മരിക്കുന്നതുമാണ് കാണിക്കുന്നത്. അതുവരെയുണ്ടാക്കിയ ഇംപാക്ടുകളെല്ലാം ഇല്ലാതാക്കിയ തരത്തിലാണ് മഹേഷ് നാരായണന്‍ ക്ലൈമാക്‌സ് ഒരുക്കിയത്. ഈ സീനിനെ ട്രോളിക്കൊണ്ട് നിരവിധി പോസ്റ്റുകളും വീഡിയോകളും വൈറലായിരിക്കുകയാണ്.
ലാത്തിരി പൂത്തിരി പുഞ്ചിരിചെപ്പോ’, ‘മത്താപ്പൂവേ മുത്ത് പൊഴിച്ചാട്ടേ’ എന്നിങ്ങനെയുള്ള പാട്ടുകള്‍ ക്ലൈമാക്‌സ് വീഡിയോക്ക് നല്‍കിക്കൊണ്ടുള്ള എഡിറ്റഡ് വീഡിയോകള്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നുണ്ട്. ഇതിനൊപ്പം രസകരമായ ചില കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്. എല്ലാം സംവിധായകനെ പരിഹസിച്ചുകൊണ്ടുള്ളതാണ്.
‘തീപ്പൊരി ക്ലൈമാക്‌സ് എന്ന് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല’, ‘ദീപാവലിക്ക് പൊട്ടിക്കാന്‍ വെച്ച പടക്കം വില്ലനെ കൊല്ലാന്‍ ഉപയോഗിച്ച ഡയറക്ടര്‍ ബ്രില്യന്‍സ്’, ‘അത്രയും നേരമുണ്ടാക്കിയ ബില്‍ഡപ്പൊക്കെ ചുമ്മാ പൂത്തിരി ഉപയോഗിച്ച് ഒന്നുമല്ലാതാക്കിയില്ലേ’, ‘ശക്തി എന്ന് പേരിട്ടിട്ട് ഒരു ശക്തിയുമില്ലാത്ത കഥാപാത്രമാക്കി ഫഹദിനെ മാറ്റി’ എന്നിങ്ങനെയാണ് കമന്റുകള്‍.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, രാജീവ് മേനന്‍ തുടങ്ങി വലിയ താരനിര പേട്രിയറ്റില്‍ അണിനിരന്നിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമേറ്റുവാങ്ങാനായിരുന്നു ചിത്രത്തിന്റെ വിധി.
Content Highlight: Trolls against Patriot movie climax
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ