| Thursday, 30th July 2026, 9:41 pm

മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; പേളിയുടെ വിശദീകരണ വീഡിയോയെ ട്രോളി സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് രാജ്യതലസ്ഥാനത്ത് വലിയ സമരങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ തള്ളാതെ നിലപാടെടുത്ത നടിയും അവതാരകയുമായ പേളി മാണിയ്ക്ക് വിമര്‍ശനവുമായി മുതിര്‍ന്ന സംവിധായകന്‍ സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു പേളി ജോയുടെ വാക്കുകളെ പരിഹസിച്ചത്.

പേളി മാണി. Photo: Times Of India

വിഷയം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനമായിരുന്നു പേളിയ്ക്ക് നേരെ ഉയര്‍ന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി പേളി മാണി തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടിരുന്നു. ജോ സിബി മലയിലിനെ ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്ന് വിളിച്ചതിന് മാപ്പ് പറഞ്ഞ പേളി സിബി മലയിലില്‍ താന്‍ ഏറെ ബഹുമാനിക്കുന്ന സംവിധായകനാണന്നും പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞിട്ടും താരത്തെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

വിശദീകരണ വീഡിയോയില്‍ താന്‍ ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പ് വായിച്ച താരം ഇത് മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് നല്‍കുകയും ചെയ്തിരുന്നു. വീഡിയോയുടെ ആദ്യ പത്ത് മിനുട്ടിലും താന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ച് തര്‍ജമ ചെയ്തതാണ് താരത്തിന് ട്രോളുകള്‍ വാങ്ങിനല്‍കിയത്. ഈ ഭാഗങ്ങള്‍ ഒരു ഇംഗ്ലീഷ് ടീച്ചര്‍ ക്ലാസെടുക്കുന്നത് പോലെയാണെന്നതാണ് ട്രോളുകള്‍ക്ക് കാരണം.

Photo: X.com

ഓരോ വരിയും വായിച്ച് അതിന്റെ വിശദീകരണം നല്‍കുകയും ചെയ്യുന്ന പേളിയുടെ വീഡിയോയ്ക്ക് മുന്നില്‍ തുറന്ന ബുക്കുമായി കുട്ടികള്‍ ഇരിക്കുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വൈറലാകുന്നത്. ഇതോടെ മാപ്പ് പറഞ്ഞിട്ടും താരത്തിന് രക്ഷയില്ലെന്ന് പറഞ്ഞുകൊണ്ടാണ് പലുരം വീഡിയോക്ക് താഴെ കമന്റുകളിടുന്നത്.

Content Highlight: Troll for Pearle Maaney’s apology video

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more