പതിറ്റാണ്ടുകളായി മലയാള സിനിമ അടക്കിവാഴുന്ന അതികായരാണ് മോഹന്‍ലാലും മമ്മൂട്ടിയും. അതിനാല്‍ തന്നെ ഇരു താരങ്ങളും ഒന്നിക്കുന്ന ചിത്രങ്ങള്‍ എപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ ബിഗ് M സ് ഒന്നിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ഇതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. എന്നാല്‍ ഇത്തരത്തില്‍ മോളിവുഡിലെ രണ്ട് വലിയ താരങ്ങള്‍ ഒന്നിച്ചെത്തിയിട്ടും യാതൊരു വിധത്തിലുള്ള ഹൈപ്പും പേട്രിയറ്റിന് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിരുന്നു.
പേട്രിയറ്റില്‍ മോഹന്‍ലാല്‍. Photo: Bollywoodshaadis
ഇപ്പോഴിതാ മണിക്കൂറുകള്‍ മുമ്പ് മാത്രം പുറത്തുവന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്നാല്‍ പ്രേക്ഷകരില്‍ ആവേശം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയെത്തിയ ചിത്രത്തിനെ ട്രോളില്‍ മുക്കുകയാണ് ആരാധകര്‍. കുഞ്ചാക്കോ ബോബനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും തോക്കുകളുപയോഗിച്ച് പുറത്തേക്ക് വെടിവെക്കുന്ന മമ്മൂക്കയും ലാലേട്ടനും കാറോടിക്കുന്ന ചാക്കോച്ചനുമാണ് പോസ്റ്ററിലുള്ളത്. ആദ്യ ലുക്കില്‍ ഹോളിവുഡ് ലെവലില്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന പോസ്റ്റര്‍, സൂക്ഷ്മമായി നിരീക്ഷിച്ചാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കാറിന്റെ റൂഫ് ടോപ്പ് വഴി പുറത്തേക്ക് ഗണ്‍ എയിം ചെയ്യുന്ന ലാലേട്ടന്റെ ലുക്ക് അതിഗംഭീരമാണെങ്കിലും കാറിന്റെ ഗ്ലാസിനുള്ളിലൂടെ നോക്കുമ്പോള്‍ താരത്തിന്റെ അരക്ക് താഴേക്ക് കാണുന്നില്ലെന്നതാണ് ട്രോളുകള്‍ക്ക് പ്രധാന കാരണം. അത്രയും വലിയ മനുഷ്യന്റെ പകുതി ഭാഗം എങ്ങോട്ട് പോയെന്നും വെട്ടി ഒട്ടിച്ചതാണെന്ന് വ്യക്തമായി മനസ്സിലാവുന്നുണ്ടെന്നുമാണ് കമന്റുകള്‍.
ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ തുറന്നുകിടക്കുന്ന ഡോറിനുള്ളിലൂടെ പുറത്തേക്ക് വെടിവെക്കുന്ന മമ്മൂക്കയും ട്രോളുകള്‍ക്ക് ഇരയാകന്നുണ്ട്. മമ്മൂക്കയെ വെട്ടിയൊട്ടിച്ച പോലെയുണ്ടന്നും ഉറങ്ങുന്ന പോലെയാണെന്നുമാണ് കമന്റുകള്‍. അതേസമയം ചിത്രത്തിന്റെ പേരെഴുതിയ രീതിക്കെതിരെയും ട്രോളുകള്‍ ഉയരുന്നുണ്ട്. പേട്രിയറ്റ് എന്നെഴുതിയത് പോടിയാറ്റ് എന്നാണ് വായിക്കുന്നതെന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം.
പേട്രിയറ്റില്‍ മോഹന്‍ലാലും മമ്മൂട്ടിയും. Photo: The Hindu
തമിഴില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും രജിനികാന്തും ഒന്നിക്കുന്ന നെല്‍സണ്‍ സംവിധാനം ചെയ്യുന്ന കെ.എച്ച്, ആര്‍.കെ റിയൂണിയന്റെ ടീസര്‍ പുറത്തുവന്നത് മുതലാണ് പേട്രിയറ്റിന് ഹൈപ്പ് സൃഷ്ടിക്കാനുവുന്നില്ലെന്ന വിമര്‍ശനം ശക്തമായത്. ഇപ്പോള്‍ പുറത്തുവന്ന പോസ്റ്ററില്‍ പിഴവുകളും കണ്ടെത്തിയതോടെ ചിത്രത്തിന്റെ നിര്‍മാതാവിനെതിരെയും അണിയറപ്രവര്‍ത്തകര്‍ക്കെതിരെയും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ലോ ഹൈപ്പില്‍ വന്ന് ആവറേജ് ചിത്രം ഹിറ്റടിപ്പിക്കാനുള്ള തന്ത്രമാണിതെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Troll for Patriot second Look poster starring mammootty and Mohanlal
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ