ഏറെ പ്രതീക്ഷയില്‍ മലയാള സിനിമാ ലോകമൊട്ടാകെ കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയുടെ അഭിമാന താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയാലും ചിത്രം വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ വമ്പന്‍ സ്‌കെയിലിലും ബജറ്റിലും പൂര്‍ത്തിയാക്കിയ ചിത്രത്തിന് എന്നാല്‍ പ്രതീക്ഷിച്ച വിധത്തില്‍ ബോക്‌സ് ഓഫീസില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കാതെ പോകുകയായിരുന്നു.
പേട്രിയറ്റിന് ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം വന്‍ കളക്ഷന്‍ നേടി മികച്ച ഓപ്പണിങ് ലഭിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രം കൂപ്പുകുത്തുന്ന കാഴ്ച്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ആഗോളതലത്തില്‍ എണ്‍പത് കോടി മാത്രം നേടിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി,ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതോടെ ചിത്രത്തിലെ പല രംഗങ്ങള്‍ക്കും ട്രോളുകളും ലഭിച്ചിരുന്നു.
പേട്രിയറ്റ്. Photo: X.com
ചിത്രത്തില്‍ മോഹന്‍ലാലിന് വേണ്ടത്ര സ്‌പേസ് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും. മോഹന്‍ലാലിനെ പോലെ വലിയ സ്റ്റാര്‍ വാല്യൂവുള്ള താരത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കാത്തതാണ് ചിത്രത്തിന്റെ പരാജയത്തിന് പ്രധാന കാരണമെന്ന് പലരും അഭിപ്രായപ്പെടുന്നു. കേണല്‍ റഹീം നായിക്കെന്ന കഥാപാത്രമായിരുന്നു പ്രേക്ഷകരില്‍ അല്പമെങ്കിലും ഇംപാക്ട് ഉണ്ടാക്കിയതെന്നും ഹരം പിടിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ കഥാപാത്രത്തെ ഇല്ലാതാക്കിയെന്നും പലരും അിപ്രായപ്പെടുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയിരിക്കുന്നത് ചിത്രത്തിന്റെ റിലീസിന് മുമ്പ് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. മഹേഷ് നാരായണന്‍ തന്റെയടുത്ത് കഥ പറഞ്ഞ സമയം ഈ റോള്‍ ആര് ചെയ്യുമെന്ന ചോദ്യത്തിന് വേറെ എങ്ങോട്ടും പോകേണ്ടതില്ലെന്നും മോഹന്‍ലാലിനെ സമീപിക്കാമെന്നും നിര്‍ദേശിച്ചത് താനാണെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പേട്രിയറ്റ്. Photo: IMDB
ഇപ്പോഴിതാ അന്ന് മമ്മൂക്ക പറഞ്ഞതിന്റെ ടോണ്‍ അങ്ങനെയല്ലായിരുന്നുവെന്നും പറഞ്ഞ രീതി മാറിപ്പോയതാണെന്നും പറയുകയാണ് ട്രോളന്മാര്‍. ഈ റോളെക്കെ ചെയ്യാന്‍ ഹോളിവുഡില്‍ നിന്നും ആരുവരാനാ എന്നാണ് താരം ചോദിച്ചതെന്നും ഇവിടെ ഉള്ള ആളെക്കൊണ്ട് തന്നെ ചെയ്യിപ്പിക്കാമെന്നുമാണ് താരം പറഞ്ഞതെന്നും പറയുകയാണ് ട്രോളന്മാര്‍. വാഴ 2വിലെ ദേവരാജിന്റെ വൈറലായ സീന്‍ വെച്ചാണ് ട്രോള്‍ നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Troll for Patriot movie after ott release