| Friday, 13th March 2026, 10:24 am

ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേ; ട്രോളന്മാര്‍ ഏറ്റെടുത്ത് കല്ല്യാണിയുടെ ഫോട്ടോഷൂട്ട്

അശ്വിന്‍ രാജേന്ദ്രന്‍

കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാള സിനിമയില്‍ നിന്നും രാജ്യാന്തര ശ്രദ്ധ നേടി സെന്‍സേഷനായി മാറിയ നടിയാണ് കല്ല്യാണി പ്രിയദര്‍ശന്‍. അഖില്‍ അക്കിനേനിയുടെ തെലുങ്ക് ചിത്രമായ ഹലോയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം തന്റെ മൂല്യം വെളിവാക്കിയത് മലയാള സിനിമകളിലൂടെയാണ്. വരനെ ആവശ്യമുണ്ട്, ഹൃദയം, ബ്രോഡാഡി, തല്ലുമാല, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലൂടെയാണ് രാജ്യാന്തര ശ്രദ്ധ നേടുന്നത്.

കല്ല്യാണി. Photo: Hans India

ചിത്രത്തില്‍ അമാനുഷിക ശക്തിയുള്ള, ഐതിഹ്യ കഥാപാത്രമായ നീലിയായി വേഷമിട്ട കല്ല്യാണിയുടെ പ്രകടനത്തിനും ലുക്കിനും വലിയ ആരാധക പിന്തുണയാണ് ലഭിച്ചിരുന്നത്. കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയതടക്കം ഒട്ടേറെ നേട്ടങ്ങളാണ് ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രം സ്വന്തമാക്കിയത്. ലോകഃയുടെ വന്‍ വിജയത്തിന് പിന്നാലെ ബോളിവുഡില്‍ രണ്‍വീര്‍ സിങ്ങിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ നായികയാകാന്‍ താരത്തിന് ക്ഷണം ലഭിച്ചതും വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ കല്ല്യാണിയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയിലെ ട്രോള്‍ പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ട്രാവല്‍ പ്ലസ് ലെയ്ഷറിന് നല്‍കിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. തന്റെ പതിവ് ഹെയര്‍ സ്റ്റൈല്‍ രീതിയില്‍ നിന്നും മാറി ചുരുണ്ട മുടിയോട് കൂടിയാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പതിവില്‍ നിന്നും വ്യത്യസ്തമായി വേഷവിധാനവും ഫോട്ടോഷൂട്ടിന് ട്രോളുകള്‍ സമ്മാനിക്കുന്നുണ്ട്. കല്ലുവിന് ഇതെന്ത് പറ്റിയെന്നും പറക്കും തളികയിലെ ‘ഇപ്പോഴത്തെ കുട്ടികളുടെ ഓരോ പാഷനെ’ എന്ന ഡയലോഗും തലക്കെട്ടാക്കിയാണ് ചിത്രം ഫേസ്ബുക്കിലെ ഒരു ഐ.ഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കല്ല്യാണിയുടെ മുഖത്തിന് ചേരുന്നത് ലോകഃയിലെ ഹെയര്‍ സ്‌റ്റൈലാണെന്നും ഫോട്ടോഷൂട്ടിലെ സ്‌റ്റൈല്‍ ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രത്തെ പോലെയുണ്ടെന്നും കമന്റുകളുണ്ട്.

പറക്കും തളിക. Photo: Sanjay Ram TJ/ Facebook.com

എന്നാല്‍ ഇത് ഫോട്ടോഷൂട്ടിന് വേണ്ടി മാത്രമുള്ള ലുക്കാണെന്നും ഇത് വെച്ച് താരത്തെ പരിഹസിക്കേണ്ടതില്ലെന്നും പലരും അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. ട്രോളാന്‍ മാത്രം കല്ല്യാണിയുടെ ലുക്ക് മോശമല്ലെന്നും ഹെയര്‍ സ്‌റ്റൈല്‍ കല്ല്യാണിക്ക് ചേരുന്നുണ്ടെന്നും അഭിപ്രായമറിയിക്കുന്നവരെയും കാണാം.

Content Highlight: Troll for Kalyani priyadarshan’s latest photoshoot

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more