ടെലിവിഷന്‍ ചാനലുകളിലെ ടോക്ക് ഷോകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും മലയാളിപ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇത്തരത്തില്‍ വര്‍ഷങ്ങളായി മലയാളത്തില്‍ ഒരുപാട് കാഴ്ച്ചക്കാരുള്ള ടോക്ക് ഷോയാണ് അമൃത ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണ്‍. ഒരു അടുക്കളയുടെ പശ്ചാത്തലത്തില്‍ രുചികരമായ ഭക്ഷണം വിളമ്പി അതിഥികളെ അഭിമുഖം ചെയ്യുന്ന രീതിയിലാണ് ആനീസ് കിച്ചണിന്റെ അവതരണം.
Photo: Amrita Tv cookery show
മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റികള്‍ അതിഥികളായെത്താറുള്ള പരിപാടിയിലെ അവതാരികയായ ചിത്ര ഷാജി കൈലാസ് എന്ന ആനി പലപ്പോഴും തന്റെ ‘കുലസ്ത്രീ’ പരാമര്‍ശങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കിരയാവാറുണ്ട്. അഭിമുഖത്തിനെത്തുന്ന സ്ത്രീകളോട് കല്ല്യാണമായില്ലേ എന്ന പതിവ് ചോദ്യവും മറ്റ് പിന്തിരിപ്പന്‍ ചിന്താഗതിയിലുള്ള ചോദ്യങ്ങളും പലപ്പോഴായി വിമര്‍ശനത്തിന് പാത്രമായിരുന്നു.
ഇത്തരത്തില്‍ ഏറ്റവും പുതിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മലയാളത്തിലെ യുവ അഭിനേത്രിയായ വിന്‍സി അലോഷ്യസ് അതിഥിയായെത്തിയ എപ്പിസോഡിലാണ് ആനി സ്ത്രീകളെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് ഒരിക്കല്‍ കൂടി വെളിപ്പെടുത്തി ട്രോളുകള്‍ക്ക് ഇരയായിരിക്കുന്നത്.
വിന്‍സി അലോഷ്യസിനോട് സംസാരിക്കവെ പെണ്‍കുട്ടികളെ കെട്ടിച്ചുവിടുന്നതിന് മുമ്പ് പാചകം ചെയ്യാന്‍ പഠിക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിക്കാന്‍ പറ്റില്ലെന്ന് അവതാരക പറയുന്നുണ്ട്. കല്ല്യാണത്തിന് മുമ്പ് പെണ്‍കുട്ടികള്‍ ബേസിക്കലി ഒന്നും പഠിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നാണ് ആനി പറയുന്നത്. അത്യാവിശ്യം പട്ടിണിയില്ലാതെ ജീവിച്ചുപോകാന്‍ പാകത്തില്‍ കാപ്പിയിടാനും ദോശ, ഓംലെറ്റ് തുടങ്ങിയവ ഉണ്ടാക്കാനും പെണ്‍കുട്ടികള്‍ പഠിച്ചാല്‍ മതിയെന്ന് ആനി പറയുന്നു. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി ആനി ഇങ്ങനെ പറയാനുണ്ടായ കാരണം അറിഞ്ഞപ്പോഴാണ് പ്രേക്ഷകരില്‍ ചിരി പൊട്ടിയത്.
Photo: Screen
പെണ്‍കുട്ടികളുടെ വീട്ടിലെ ടേസ്റ്റായിരിക്കില്ല കല്ല്യാണം കഴിഞ്ഞ് ചെല്ലുന്ന വീട്ടിലേതെന്നും അവിടെ ചെന്ന് അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്ത് പഠിക്കുന്നതായിരിക്കും എപ്പോഴും നല്ലത് എന്നുമാണ് ആനി വാദത്തിന് ന്യായീകരണമായി പറഞ്ഞിരിക്കുന്നത്.
ഷോയിലെ ഈ ഭാഗം കട്ട് ചെയ്ത് ഫേസ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെട്ട വീഡിയോക്ക് താഴെ പരിഹാസ രൂപേണ വലിയ വിമര്‍ശനമാണ് അവതാരകക്കെതിരെ ഉയരുന്നത്. ‘ഇത് വെറും കുലസ്ത്രീ അല്ല കുലസ്ത്രീ അള്‍ട്രാ പ്രൊമാക്‌സ്’ ആണെന്നായിരുന്നു ഒരു കമന്റ്. ‘പട്ടിയുടെ വാല്‍ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നേരെയാവില്ലെന്ന് പറഞ്ഞ പോലെയാണ് ആനിയുടെ കാര്യമെന്നും ഇതുവരെ പുതിയ കാലത്തിലേക്ക് വണ്ടി കിട്ടിയിട്ടില്ലെ’ന്നുമാണ് മറ്റൊരു കമന്റ്.
Content Highlight: Troll for Annie’s kitchen host Annie on her comment on ladies cooking