| Wednesday, 17th August 2016, 6:14 pm

എ.ടി.എം തട്ടിപ്പ്; പ്രതിയെ മുംബൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തലസ്ഥാനത്തെ എ.ടി.എം കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ മുംബൈയില്‍ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

എ.ടി.എം തട്ടിപ്പ് ആസൂത്രണം ചെയ്യാനായി ഗബ്രിയേല്‍ താമസിച്ച നവിമുംബൈയിലെ നക്ഷത്ര ഹോട്ടല്‍ പണം പിന്‍വലിച്ച എ.ടി.എം കൗണ്ടറുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്.

ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും സംഘം മൊഴിയെടുത്തിട്ടുണ്ട്. ഇയാള്‍ പണം പിന്‍വലിച്ച 25 എ.ടി.എമ്മുകളും സംഘം സന്ദര്‍ശിക്കും. തട്ടിപ്പിനുപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ചും പ്രതിയുടെ പ്രാദേശിക ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഇത് സഹായിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.

മുംബൈയിലെ അന്വേഷണം രണ്ട് ദിവസം കൂടി നീളുമെന്ന് അന്വേഷണ സംഘത്തലവന്‍  തിരുവനന്തപുരം മ്യൂസിയം എസ്.ഐ ശ്രീകാന്ത് അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more