| Thursday, 22nd January 2026, 7:32 pm

യു.ജി.എസ് ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി തൃഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ യു.ജി.എസ് ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത തെന്നിന്ത്യന്‍ താരം തൃഷയെ തെരഞ്ഞെടുത്തു.

ഇതോടൊപ്പം കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്ത കമ്പനിയുടെ പുതിയ ലോഗോ തൃഷയും യു.ജി.എസ് സി.എം.ഡി അജിത് പാലാട്ടും മാനേജ്‌മെന്റ് ടീമും ചേര്‍ന്ന് പുറത്തിറക്കി.

ബാന്‍ഡിന്റെ പുതിയ മുഖമായി തൃഷ എത്തുന്നതോടെ കേരളത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന യു.ജി.എസ് ഗോള്‍ഡ്
ലോണിന്റെ ശാഖകളിലൂടെ ഏത് സാമ്പത്തികാവശ്യങ്ങള്‍ക്കും ഒരു വഴിയുണ്ട് എന്ന് കമ്പനിയുടെ ലക്ഷ്യത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് അജിത് പാലാട്ട് പറഞ്ഞു.

ഇന്ന് ഗോള്‍ഡ് ലോണിന് വിപണിയില്‍ ലഭിക്കാവുന്ന 4% എന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കും 90% വരെ വായ്പയും കൂടാതെ ഫിക്‌സഡ് ഡെപ്പോസിറ്റിന് ഏറ്റവും ഉയര്‍ന്ന 12.5% വരെ പലിശനിരക്കും യു.ജി.എസ് ഗോള്‍ഡ് ലോണ്‍ വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 81570 81570

Content Highlight: Trisha becomes the new brand ambassador of UGS Gold Loan

We use cookies to give you the best possible experience. Learn more