| Saturday, 11th October 2025, 11:04 pm

ആ സിനിമയുടെ കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു, പക്ഷേ കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു: തൃപ്തി ദിമ്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബുള്‍ബുള്‍ എന്ന ചിത്രം ചെയ്യണമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് നടി തൃപ്തി ദിമ്രി. എന്നാല്‍ ആ സിനിമയും കഥാപാത്രവും വളരെ പ്രത്യേകതയുള്ളതായി തനിക്ക് തോന്നിയെന്നും അത് ചെയ്യണമെന്ന് തന്നോടുതന്നെ തന്നെ ആ സമയം പറഞ്ഞിരുന്നുവെന്നും തൃപ്തി പറഞ്ഞു.

‘വലിയ തോതില്‍ എനിക്ക് ആ കഥാപാത്രത്തിന് സ്വീകാര്യത ലഭിച്ചു. ബുള്‍ബുള്‍ എന്ന കഥാപാത്രത്തിന് എനിക്ക് പ്രേക്ഷകരുടെ സ്‌നേഹം ലഭിച്ചു. പിന്നീട് ഞാന്‍ ക്വാല എന്ന സിനിമയില്‍ അഭിനയിച്ചു. അവിടെയും ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. ബുള്‍ബുളിന്റെയും ക്വാലയുടെയും സംവിധായകന്‍ ഒരാളായതിനാല്‍ എനിക്ക് ആശങ്കയുണ്ടായി. ഒരുപക്ഷേ രണ്ട് സിനിമയിലെയും വേഷങ്ങള്‍ സമാനമായി തോന്നിയാലോ എന്ന് കരുതി,’ തൃപ്തി പറഞ്ഞു.

എന്നാല്‍ സംവിധായിക അന്‍വിത ദത്ത് അങ്ങനെയായിരിക്കില്ലെന്ന് തനിക്ക് ഉറപ്പുനല്‍കിയെന്നും അവര്‍ രണ്ടും വളരെ വ്യത്യസ്തരായ കഥാപാത്രങ്ങളായിരിക്കുമെന്ന് പറഞ്ഞുവെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.
അന്‍വിതയ്ക്ക് തന്നിലുള്ള വിശ്വാസം തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്നും അങ്ങനെ താന്‍ ആ സിനിമ ചെയ്യുകയായിരുന്നുവെന്നും തൃപ്തി പറഞ്ഞു.

അന്‍വിത ദത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ബുള്‍ബുള്‍ 2020ലാണ് റിലീസ് ചെയ്തത്. ക്ലീന്‍ സ്ലേറ്റ് ഫിലിംസിന് കീഴില്‍ അനുഷ്‌ക ശര്‍മയും കര്‍ണേഷ് ശര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സിനിമയില്‍ തൃപ്തിക്ക് പുറമെ അവിനാഷ് തിവാരി, പൗളി ഡാം, രാഹുല്‍ ബോസ് തുടങ്ങിയവരും അഭിനയിച്ചിരുന്നു.

Content highlight: Tripti Dimri talks about the film Bulbul

We use cookies to give you the best possible experience. Learn more