| Thursday, 30th October 2025, 5:39 pm

ആ സിനിമയിലൂടെ ലഭിക്കുമെന്ന വിചാരിച്ച അംഗീകാരം എനിക്ക് കിട്ടിയത് അനിമലില്‍ അഭിനയിച്ചപ്പോള്‍: തൃപ്തി ദിമ്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനിമല്‍ എന്ന ചിത്രം തനിക്കൊരു വഴിത്തിരിവായിരുന്നുവെന്ന് നടി തൃപ്തി ദിമ്രി. സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനിമല്‍. റണ്‍ബീര്‍ കപൂര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാന, തൃപ്തി ദിമ്രി. അനില്‍ കപൂര്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു.

ഇപ്പോള്‍ അനിമല്‍ തന്റെ കരിയര്‍ മാറ്റിയ ചിത്രമാണെന്ന് തൃപ്തി പറയുന്നു. ഫിലിം ഫേയര്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു നടി.

‘അനിമല്‍ സിനിമ സംഭവിച്ചത് ശരിക്കും ഒരു അനുഗ്രഹമാണ്. ലൈല മജ്‌നു എന്ന ചിത്രത്തില്‍ എനിക്ക് ലഭിക്കുമെന്ന് ഞാന്‍ കരുതിയ അംഗീകാരം യഥാര്‍ത്ഥത്തില്‍ അനിമലിലൂടെയാണ് ലഭിച്ചത്. വളരെ ചെറിയ വേഷമായതിനാല്‍ അത്ര ശ്രദ്ധിക്കപ്പെടുമെന്ന് ഞാന്‍ വിചാരിച്ചില്ല. എന്നാല്‍ സന്ദീപ് സാറിന് എന്നില്‍ വിശ്വാസമുണ്ടായിരുന്നു, തൃപ്തി പറഞ്ഞു.

ഈ സിനിമ എന്റെ കരിയറിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞത് പോലെ സംഭവിച്ചുവെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. അത് ശരിക്കുമൊരു അനുഗ്രഹമായിരുന്നുവെന്നും നടി പറഞ്ഞു.
അനിമല്‍ കാരണം ആളുകള്‍ തന്റെ മുന്‍ ചിത്രങ്ങളായ ബുള്‍ബ്ബുള്‍, ലൈല മജ്‌നു എന്നീ ചിത്രങ്ങള്‍ കണ്ടുവെന്നും തൃപ്തി പറഞ്ഞു.

ബോക്‌സ് ഓഫീസില്‍ വിജയം നേടിയ അനിമല്‍ റിലീസിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ചിത്രം സ്ത്രീവിരുദ്ധമാണണെന്നും ടോക്‌സിക് മസ്‌കുലിനിറ്റിയെ ഗ്ലോറിഫൈ ചെയ്യുകയാണെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Content highlight: Tripti dimri says The recognition she thought she would get from Laila Majnu came in the film Animal 

We use cookies to give you the best possible experience. Learn more